Advertisment

എസ് വൈ എസ് കാമ്പയിൻ "തിരുനബി - ജീവിതം, ദർശനം":  മലപ്പുറം വെസ്റ്റ് ജില്ലാ പരിപാടികൾക്ക്  പൊന്നാനിയിൽ തുടക്കം;  ആദ്യം "പൊന്നാനി മൗലിദ്" വെള്ളിയാഴ്ച

 "തിരുനബി:  ജീവിതം, ദര്‍ശനം" എന്ന പ്രമേയത്തില്‍ എസ് വൈ എസ് നടത്തുന്ന റബീഅ് കാമ്പയിന്റെ ഭാഗമായി  മലപ്പുറം വെസ്റ്റ് ജില്ലയുടെ നേതൃത്വത്തിൽ  അരങ്ങേറുന്ന പരിപാടികൾ  സെപ്റ്റംബർ ആറ്, വെള്ളിയാഴ്ച ആരംഭിക്കും

New Update
sys ponnani

പൊന്നാനി:    "തിരുനബി:  ജീവിതം, ദര്‍ശനം" എന്ന പ്രമേയത്തില്‍ എസ് വൈ എസ് നടത്തുന്ന റബീഅ് കാമ്പയിന്റെ ഭാഗമായി  മലപ്പുറം വെസ്റ്റ് ജില്ലയുടെ നേതൃത്വത്തിൽ  അരങ്ങേറുന്ന പരിപാടികൾ  സെപ്റ്റംബർ ആറ്, വെള്ളിയാഴ്ച ആരംഭിക്കും.    വെള്ളിയാഴ്ച  അരങ്ങേറുന്ന  ചരിത്രപ്രസിദ്ധമായ "പൊന്നാനി മൗലിദ്"  ആണ് ആദ്യ പരിപാടി.   

Advertisment

പൊന്നാനി വലിയ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് സൈനുദ്ദീന്‍ മഖദൂം  രചിച്ച നബി കീര്‍ത്തന കാവ്യമായ മന്‍ഖൂസ് മൗലിദ് ആണ് പാരായണം ചെയ്തുകൊണ്ടാണ്  പൊന്നാനി മൗലിദ് ആരംഭം.   

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പൊന്നാനിയിലും പരിസരപ്രദേശങ്ങളിലും പടര്‍ന്നു പിടിച്ച സാംക്രമിക രോഗങ്ങളില്‍ നിന്നും രക്ഷനേടാനായി വലിയ മഖ്‌ദൂം  മന്‍ഖൂസ് മൗലിദ് രചിക്കുകയും പ്രദേശവാസികളോട് സ്ഥിരമായി അവ പാരായണം ചെയ്ത് രോഗശമനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ഉപദേശിക്കുകയും  ചെയ്തു. പൊന്നാനിയിലെ വീടുകള്‍, കടകള്‍, മത്സ്യബന്ധന യാനങ്ങള്‍ എന്നിവയില്‍ എല്ലാം മന്‍ഖൂസ് മൗലിദ് വര്‍ഷം തോറും പാരായണം ചെയ്തു വരുന്നു. 

വരുംകാലങ്ങളിലും കേരളത്തിലുടനീളം ഈ പാരമ്പര്യം തനിമയോടെ നിലനിര്‍ത്തുക എന്ന ദൗത്യമാണ് എസ് വൈ എസ് നിർവഹിക്കുന്നത്. 

പൊന്നാനി മൗലിദിന്റെ പരിപാടിക്ക് തുടക്കം കുറിച്ച് ശനിയാഴ്ച  വൈകീട്ട് 4 മണിക്ക് ചന്തപ്പടി സുന്നി മസ്ജിദ് പരിസരത്ത് നിന്ന് വലിയ ജുമുഅത്ത് പള്ളിയിലേക്ക് ആയിരങ്ങള്‍ അണിചേരുന്ന സ്വലാത്ത് ജാഥ  ഉണ്ടായിരിക്കുമെന്ന് സംഘാടകർ  പത്രസമ്മേളത്തിൽ  വിവരിച്ചു.   തുടര്‍ന്ന്  സമൂഹ സിയാറത്തും ഉണ്ടായിരിക്കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ  സെക്രട്ടറി മുഹ് യിസ്സുന്ന പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പൊന്നാനി മൗലിദിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡണ്ട് സയ്യിദ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂര്‍ അധ്യക്ഷത വഹിക്കും. 

പൊന്നാനി മഖ്‌ദൂം  മുത്തുക്കോയ തങ്ങള്‍, വലിയ ജുമുഅത്ത് പള്ളി ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് തങ്ങള്‍, കെ എം മുഹമ്മദ് കാസിം കോയ, സയ്യിദ് സീതിക്കോയ  തങ്ങള്‍, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍, അബ്ദുള്ള ബാഖവി ഇയ്യാട്, യൂസഫ് ബാഖവി, അഷ്‌റഫ് ബാഖവി അയിരൂര്‍, റസാഖ് ഫൈസി മാണൂര്‍, ഹൈദര്‍ മുസ്ലിയാര്‍ മാണൂര്‍, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി, സയ്യിദ് കരീം തങ്ങള്‍, ഇബ്രാഹിം ബാഖവി ഊരകം, ശിഹാബ് സഖാഫി പെരുമുക്ക്, ഉമര്‍ ശരീഫ് സഅദി, ഫക്‌റുദ്ദീന്‍ സഖാഫി, ഡോ: അബ്ദുറഹ്‌മാന്‍ സഖാഫി, മുനീര്‍ പാഴൂര്‍, ബഷീര്‍ രണ്ടത്താണി, ഉസ്മാന്‍ ചെറുശ്ശോല എന്നിവര്‍ സംബന്ധിക്കും.

മൗലിദിന്റെ ഭാഗമായി ബോട്ട് മൗലിദ്, പീടിക മൗലിദ്, നാടുണര്‍ത്തല്‍, ചീരണി വരവ്, തെരുവ് കീഴടക്കല്‍, പ്രാസ്ഥാനിക സംഗമം,  വളണ്ടിയര്‍ സ്‌നേഹ സംഗമം എന്നിവയും  അരങ്ങേറിയിരുന്നു.  

പത്രസമ്മേളനത്തില്‍ സയ്യിദ് സീതി കോയ തങ്ങള്‍ (ഫിനാൻസ് സെക്രട്ടറി സ്വാഗതസംഘം ), കെ.എം.മുഹമ്മദ് ഖാസിം കോയ ( ചെയർമാൻ സ്വാഗതസംഘം ), ശിഹാബുദ്ധീൻ സഖാഫി പെരുമുക്ക് (എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് സെക്രട്ടറി), സിദ്ധീഖ് അൻവരി (കൺവീനർ സ്വാ സംഘം)അശ്റഫ് ബാഖവി അയ്രൂർ,അബ്ദുല്‍ കരീം സഅദി അയിരൂര്‍,  കെ വി സക്കീര്‍ ചമ്രവട്ടം, ഉസ്മാന്‍ കാമില്‍ സഖാഫി പൊന്നാനി എന്നിവര്‍ പങ്കെടുത്തു.

Advertisment