New Update
/sathyam/media/media_files/2025/01/19/X3SKpmLbIp9pqxa91RE9.jpg)
മലപ്പുറം: കക്ഷി ഭേദമന്യേ ജനസമ്മതി നേടിയ ജനപ്രതിനിധിയും നേതാവുമായിരുന്നു മുൻ എംഎൽഎ മമ്മുണ്ണി ഹാജിയെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് കെവി സഫീർഷാ പറഞ്ഞു.
Advertisment
മമ്മുണ്ണി ഹാജിയുടെ നിര്യാണത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും വസതി സന്ദർശിച്ച് കുടുംബത്തിൻ്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം നാസർ കീഴ്പറമ്പ്, ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ, വൈസ് പ്രസിഡൻ്റ് ജാഫർ സിസി, സെക്രട്ടറിമാരായ ഷാകിർ മോങ്ങം, നൗഷാദ് ചുള്ളിയൻ, മലപ്പുറം മണ്ഡലം പ്രസിഡൻ്റ് ജലീൽ കോഡൂർ, സെക്രട്ടറി മഹ്ബൂബുറഹ്മാൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എൻ ഇബ്രാഹിം മാസ്റ്റർ, സെക്രട്ടറി എൻഎം ഹുസൈൻ, ട്രഷറർ നാസർ പള്ളിമുക്ക്, കമ്മിറ്റിയംഗം ഷഫീഖ് അഹമ്മദ് തുടങ്ങിയവരും സന്ദർശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us