New Update
/sathyam/media/media_files/2025/08/16/e179b881-7bff-4e0b-9a76-d0193dc96165-2025-08-16-21-18-38.jpg)
പാലക്കാട്: ഇന്ന് വൈകിട്ടു 3.30 ന് വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കോയമ്പത്തൂർ-ആലപ്പുഴ കെ എസ് ആർ ടി സി സുപ്പർ ഫാസ്റ്റ് ബസ്സിലെ യാത്രക്കാരനായ ആലുവ ഈസ്റ്റ് വില്ലേജിൽ ചൂണ്ടി ദേശത്ത് കൈതാരൻ വീട്ടിൽ കെ. കെ ചെറിയാൻ മകൻ റിച്ചാർഡ് ചെറിയാനിൽ (36 ) നിന്നും പ്ലാസ്റ്റിക്ക് കവറിൽ കടത്തി കൊണ്ടു വന്ന 98 ഗ്രാം മേത്താംഫിറ്റാമിൻപിടികൂടി അറസ്റ്റ് ചെയ്തു.
Advertisment
രേഖകൾ തയ്യാറാക്കി പാലക്കാട് റെഞ്ച് ഓഫീസിൽ ഹാജരാക്കി. പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രമേഷ് പി, എക്സൈസ് ഇൻസ്പെക്ടർ മനോജ്കുമാർ സി.എൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പ്രഭ ജി, സിവിൽ എക്സൈസ് ഓഫീസർ ഉണ്ണി കൃഷ്ണൻ ആർ , മുഹമ്മദ് ഫിറോസ് എം, സജീവ് എസ്, വനിത സിവിൽ എക്സൈസ് ഓഫീസർ ബിന്ദു വി എന്നിവർ പങ്കെടുത്തു.