Advertisment

അകത്തേത്തറ എൻ.എസ്.എസ് കരയോഗം മയക്കുമരുന്നിനും അക്രമത്തിനുമെതിരെ ബോധവൽക്കരണം നടത്തി

author-image
ജോസ് ചാലക്കൽ
New Update
s

അകത്തേത്തറ: അകത്തേത്തറ എൻ.എസ്.എസ് കരയോഗം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ "മനസ്സ് നന്നാവട്ടെ - നന്മ പടരട്ടെ" എന്ന പേരിൽ മയക്കുമരുന്നിനും അക്രമങ്ങൾക്കുമെതിരെ ബോധവൽക്കരണ ക്ലാസും സന്ദേശ യാത്രയും സംഘടിപ്പിച്ചു.

Advertisment

എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ: കെ.കെ. മേനോൻ ഉദ്ഘാടനം ചെയതു. കരയോഗം ജോയിന്റ് സെക്രട്ടറി ടി. ഹരിദാസ് അദ്ധ്യക്ഷനായി. ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിലെ ഓഫീസർ മാരായ എസ് മധു, ഷെഫിക് എന്നിവർ ക്ലാസ് നയിച്ചു. 

താലൂക്ക് യൂണിയൻ കമ്മിറ്റി അംഗം പി. സന്തോഷ് കുമാർ, എൻ എസ് എസ് ഇൻസ്പെക്ടർ കെ. അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.

പ്രതിഭകളെ ആദരിക്കൽ, സർട്ടിഫിക്കറ്റ് വിതരണം, തിരുവാതിരകളി എന്നിവ ഉണ്ടായി. കരയോഗം സെക്രട്ടറി ആർ.ശ്രീകുമാർ സ്വാഗതവും വനിതാ സമാജം പ്രസിഡന്റ് എം. ശോഭ നന്ദിയും പറഞ്ഞു.

 

 

Advertisment