തെക്കേ മലമ്പുഴ റോഡരികില്‍ ടിപ്പര്‍ ലോറികളില്‍ കെട്ടിട മാലിന്യം തള്ളുന്നത് തടയണമെന്ന് ആവശ്യം. ഡാമിന്റെ സംഭരണശേഷി കുറയുമെന്നും നാട്ടുകാർ

New Update
Building debris

മലമ്പുഴ: തെക്കേ മലമ്പുഴ റോഡരികിൽ കെട്ടിട മാലിന്യങ്ങൾ ടിപ്പർ ലോറികളിൽ കൊണ്ടുവന്നിടുന്നത് തടയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 

Advertisment

building debris-2

മഴ വന്നാൽ ഇവ ഡാം റിസർവോയറിലേക്ക് ഒലിച്ചിറങ്ങുമ്പോൾ ഡാമിന്റെ സംഭരണശേഷി കുറയുകയും കൃഷിക്ക് ആവശ്യമായ കനാൽവെള്ളം കിട്ടാൻ കൃഷിക്കാർ ബുദ്ധിമുട്ടുമെന്നും നാട്ടുകാർ പറഞ്ഞു. 

building debris-3

എന്നാൽ ഇറിഗേഷനും പി ഡബ്ല്യൂ ഡിയും സംയുക്തമായാണ് റോഡരുകിലെ കുഴികൾ നികത്താനെന്ന വ്യാജേന കെട്ടിട മാലിന്യം ഇവിടെ കൊണ്ടുവന്നിടുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Advertisment