New Update
/sathyam/media/media_files/2025/12/06/chandy-oommen-vadakara-convension-2025-12-06-22-00-36.jpg)
വടകര പതി: ഉമ്മൻചാണ്ടി സർക്കാർ നടപ്പിലാക്കിയ വികസനത്തിനപ്പുറം ഒരു തരി പോലും മുന്നോട്ടു കൊണ്ടുപോകാൻ പിണറായി വിജയന് ആയിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ. വടകര പതി പഞ്ചായത്ത് തല കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇടതുപക്ഷത്തിന് വികസനത്തെ കുറിച്ച് ചർച്ച ചെയ്യാൻ സമയമില്ല, മറിച്ച് മറ്റു വിഷയങ്ങളാണ് ചർച്ച നടത്തുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഗ്രാമ-ബ്ലോക്ക് ജില്ല പഞ്ചായത്ത് മത്സരിക്കുന്ന സ്ഥാനാർത്ഥികളെ കൺവെൻഷനിൽ പരിചയപ്പെടുത്തി. സിഎംപി ജില്ലാ കൗൺസിൽ മെമ്പർ ദിലീപ് കുമാർ സ്വാഗതം ആശംസിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ യു പ്രസാദ് അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് ദേവസഹായം, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീജിത്ത് തത്തമംഗലം, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി രതീഷ് പുതുശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us