പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

മീ​ന്‍ പി​ടി​ക്കു​ന്ന​തി​നാ​യി വീ​ടി​ന് സ​മീ​പ​ത്ത് വ​യ​ലി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു ച​ന്ദ്ര​ൻ.

New Update
death

പാ​ല​ക്കാ​ട്: തൃ​ത്താ​ല​യി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം.

Advertisment

തൃ​ത്താ​ല ക​പ്പൂ​രി​ല്‍ അ​ന്തി​മ​ഹാ​ള​ന്‍​കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ചാ​ത്ത​ന്‍​പൊ​ന്ന​ത്ത് പ​റ​മ്പി​ല്‍ ച​ന്ദ്ര​ന്‍ (50) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ആ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മീ​ന്‍ പി​ടി​ക്കു​ന്ന​തി​നാ​യി വീ​ടി​ന് സ​മീ​പ​ത്ത് വ​യ​ലി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു ച​ന്ദ്ര​ൻ. 

മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ പു​ല്‍ ചെ​ടി​ക​ള്‍​ക്കി​ട​യി​ല്‍ പൊ​ട്ടി​ക്കി​ട​ന്ന വൈ​ദ്യു​തി ക​മ്പി​യി​ല്‍ പി​ടി​ച്ചാ​ണ് ഷോ​ക്കേ​റ്റ​ത്.

Advertisment