ഗുരുദേവ സേവ മിഷന് പുതിയ ഭാരവാഹികൾ

author-image
ജോസ് ചാലക്കൽ
New Update
S

പാലക്കാട്: ഗുരുദേവ ദർശനങ്ങളിലൂടെ സമൂഹ പുരോഗതി എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ഗുരുദേവ സേവ മിഷൻൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
  
ചെയർമാൻ: പ്രജീഷ് പ്ലാക്കൽ, സെക്രട്ടറി: പി. ശുദ്ധോദനൻ, ട്രഷറർ: ആർ. മോഹൻദാസ് എന്നിവരെയാണ് തിരഞ്ഞെടുത്തത്.

Advertisment

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, സാമ്പത്തികപരമായി വളരെ പിന്നോക്കം നിൽക്കുന്ന രോഗ പീഡിതരും നിർദ്ധനരും,ദാരിദ്രം അനുഭവിക്കുന്നതുമായവരെ സഹായിക്കുക. 

സാഹോദര്യവും സഹിഷ്ണുതയും പരസ്പരധാരണയും വളർത്തുക, കാരുണ്യപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുക, പാവപ്പെട്ടവർക്ക് നിയമസഹായം നൽകുക,

നൂതന സാങ്കേതിക വിദ്യകൾ പരിപോഷിപ്പിക്കുക, വിദ്യാഭ്യാസ സംബന്ധമായ അറിവുകളും മറ്റും സമൂഹത്തിലേക്ക് എത്തിക്കുക എന്നിങ്ങനെയുള്ള  പ്രവർത്തനങ്ങളാണ് ഗുരുദേവ സേവാ മിഷന്റെ പ്രവർത്തനത്തിലൂടെ നടക്കുന്നത്. 

ചെയർമാൻ പ്രജീഷ് പ്ലാക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പി. ശുദ്ധോദനൻ, ട്രഷറർ ആർ. മോഹൻദാസ്, ഭാരവാഹികളായ  സിബിൻ ഹരിദാസ്, എം. അനിൽകുമാർ, പി. മുരളി, എസ്. അജയ്, കെ. ഭുവനദാസ്, നിവിൻ ശിവദാസ്, കെ. സനൂപ് എന്നിവർ പ്രസംഗിച്ചു. 

Advertisment