/sathyam/media/media_files/2025/12/01/madya-nirodhana-samithi-palakkad-2025-12-01-14-30-07.jpg)
പാലക്കാട്: നിലവിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മദ്യവിരുദ്ധ നിലപാട് സ്വീകരിക്കുന്ന സ്ഥാനാർത്ഥികളെ; പ്രത്യേകിച്ച് മദ്യവിരുദ്ധ പ്രവർത്തകരെ വിജയിപ്പിക്കുവാൻ കേരള മദ്യ നിരോധന സമിതി പാലക്കാട് ജില്ലാ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു.
മദ്യാധികാര വാഴ്ച്ചയെ ശക്തമായി തുടർന്നെതിർക്കാനും മദ്യ വിരുദ്ധ ജനാധികാര വിപ്ലവത്തെ സമ്പൂർണ്ണായി പിന്തുണയ്ക്കാനും തീരുമാനിച്ചു.
മദ്യനിരോധനത്തിൽ ഉറച്ച് നിന്ന് ബീഹാറിൽ വിജയം നേടിയ നിതീഷ് കുമാറിനെ യോഗം അഭിനന്ദിച്ചു. കേരളമദ്യനിരോധന സമിതി സംസ്ഥാന കൺവീനർ പി.വി സഹദേവൻ സ്വാഗതം പറഞ്ഞു.
ജില്ലാ സെക്രട്ടറി ശിവദാസൻ ആർ. അദ്ധ്യക്ഷത വഹിച്ച ജില്ലാ പ്രവർത്തക കൺവെൻഷൻ ജില്ലാ പ്രസിഡൻ്റ് വിളയോടി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ ബാലൻ തൃത്താല, ഖാദർ മൊയ്തീൻ കെ, അക്ബർ ബാദുഷ. എച്ച്, സുഭാഷ് കുമാർ എം, ടി.പി. കനക ദാസ്, ശ്രീനാഥ് പി.ബി, കനകൻ പാടത്ത് വീട്, ശാന്തി നടരാജൻ, ഫാത്തിമ ടീച്ചർ എന്നിവർ സംസാരിച്ചു.
ജില്ലാ ട്രഷറർ ശ്രീനാഥിൻ്റെ മാതാവിൻ്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us