New Update
/sathyam/media/media_files/2026/03/02/film-2026-03-02-22-38-12.jpg)
പാലക്കാട്: കേരള സ്റ്റോറി 2 സിനിമ ജില്ലയിൽ പ്രദശിപ്പിക്കുന്നതിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി.
Advertisment
പാലക്കാട് അരോമ തിയേറ്ററിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗം സഹ് ല ഇ പി ഉദ്ഘാടനം ചെയ്തു.
മുസ്ലിം വെറുപ്പുൽപാദനമെന്ന ഹിന്ദുത്വ വംശീയ അജണ്ട നടപ്പിലാക്കാനായി പുറത്തിറക്കിയ ഈ പ്രോപഗണ്ട സിനിമ കേരളത്തിലെവിടെയും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് അവർ പറഞ്ഞു.
ന്യൂനപക്ഷ സമുദായങ്ങളെ അപരവത്കരിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാൻ കേരളീയ സമൂഹം മുന്നിട്ടിറങ്ങണമെന്ന് സെക്രെട്ടറിയേറ്റ് അംഗം കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് സമദ് പുതുപ്പള്ളിത്തെരുവ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ നൗഷാദ് മണ്ണൂർ, റസീന ആലത്തൂർ തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us