/sathyam/media/media_files/2026/03/03/palakkad-2026-03-03-21-02-32.jpg)
മലമ്പുഴ: പി ഡബ്ല്യൂ എസ് എസ് മലമ്പുഴ സെക്ഷനു കീഴിലുള്ള ജലശുദ്ധീകരണ ശാലയിലേക്ക് മലമ്പുഴ ഡാമിൽ നിന്നും റോവാട്ടർ എടുക്കുന്ന ഇൻ ടേക്ക് വാൽവിന്റെ തകരാറുകൾ പരിഹരിക്കുന്ന പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുന്നു.
ഡാമിലെ ജലനിരപ്പിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗമായാണ് റോവാട്ടർ എടുക്കുക. ജലനിരപ്പ് വളരെ താഴ്ന്നാൽ മാത്രമേ മൂന്നാമത്തെ വിഭാഗത്തിൽ നിന്നും വെള്ളമെടുക്കേണ്ടി വരികയുള്ളൂ.
അടുത്ത കാലത്തൊന്നും ജലനിരപ്പ് ഇത്രയും കുറഞ്ഞിരുന്നില്ലെന്നും അതിനാൽ മൂന്നാമത്തെ വിഭാഗം ഉപയോഗിക്കേണ്ടി വന്നീട്ടില്ലെന്നും ഇക്കൊല്ലാം മൂന്നാമത്തെ വിഭാഗംഉപയോഗിക്കേണ്ടി വന്നപ്പോഴാണു് തകരാറ് കണ്ടെത്തിയതെന്നും പാലക്കാട് പി എച്ച്ഡി വിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ അജീഷ് കുമാർ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2026/03/03/ajesh-2026-03-03-21-05-57.jpg)
പാലക്കാട് നഗരസഭ, മലമ്പുഴ, പിരായിരി, മുണ്ടൂർ, പുതു പെരിയാരം, അകത്തേത്തറ, പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണത്തിനുള്ള റോ വാട്ടറാണ് ഇതിൽ നിന്നും എടുക്കുന്നത്.
ഇതിനു ശേഷം പുതുശ്ശേരി ഭാഗത്തേക്കുള്ള വാൽവിന്റെ പരിശോധനയും നടത്തുമെന്നും ആ വാൽവിൽ പ്ലാസ്റ്റിക്ക് കുപ്പികളും മറ്റും അടിഞ്ഞുകൂടി വെള്ളം വലിച്ചെടുക്കുന്ന തിന്നു് തടസ്സം നേരിട്ടു കൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
മലമ്പുഴ വാട്ടർ അതോറിട്ടി സെൽഷൻ ഉദ്യോഗസ്ഥരും സജീവമായി പ്രവർത്തനത്തിൽ പങ്കാളികളായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us