New Update
/sathyam/media/media_files/2025/09/29/8cb1ac96-fab1-44d8-8026-22a04442e797-2025-09-29-00-30-16.jpg)
പാലക്കാട്: പാലക്കാട് താലൂക്ക് എൻ എസ് എസ് യൂണിയനിൽ തൊണ്ണൂറ്റി രണ്ടാമത് കരയോഗം ആയി രൂപീകരിച്ച കടുക്കാംകുന്നം കരയോഗത്തിന്റെ ഉദ്ഘാടനം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ നിർവഹിച്ചു.
Advertisment
യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാറിന്റെ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ, യൂണിയൻ ഭാരവാഹികൾ ആയ ആർ സുകേഷ്മേനോൻ, ആർ ശ്രീകുമാർ, പി സന്തോഷ്‌കുമാർ, രമേശ് അല്ലത്, വലിയപാടം കരയോഗം പ്രസിഡന്റ് കെ അനന്തൻ, ടി ഗോപിനാഥ്, കെ പി വിജയൻ, സുരേന്ദ്രമോഹൻ എന്നിവർ പ്രസംഗിച്ചു.
കരയോഗം ഭാരവാഹികൾ ആയി പ്രസിഡന്റ് ടി ഗോപിനാഥ്, വൈസ് പ്രസിഡന്റ് കെ സന്തോഷ് കുമാർ, സെക്രട്ടറി പി വിജയ് ശങ്കർ, ജോയിന്റ് സെക്രട്ടറി വ ആർ സതീഷ് ഖജാൻജി വിശ്വജിത് എസ് നായർ, വനിതസമാജം കൺവീനർ ഡോ വി പി വിമല എന്നിവരെ തിരഞ്ഞെടുത്തു.