മദ്യം ഒഴുക്കാൻ ഇടത് സർക്കാർ ജനാധിപത്യത്തെ അടിമറിക്കുന്നു: കേരള മദ്യ നിരോധന സമിതി

author-image
ജോസ് ചാലക്കൽ
New Update
d

പാലക്കാട്: മദ്യം പടിപടിയായി കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന ഇടത് സർക്കാർ കേരളത്തിൽ മദ്യം ഒഴുക്കാൻ പ്രാദേശിക ജനാധിപത്യത്തെപ്പോലും അട്ടിമറിക്കുകയാണെന്നും വികലമായ മദ്യ നയം പൂർണ്ണമായും  പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്നും കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ സംയോജന സമ്മേളനം ആവശ്യപ്പെട്ടു. 

Advertisment

ജില്ലയിൽ  രണ്ടു സംഘടനകളായി നില കൊള്ളുകയായിരുന്ന "കേരള മദ്യ നിരോധന സമിതി" യും, "മദ്യ  നിരോധന സമിതിയും  സംയോജിച്ച് "കേരള മദ്യ നിരോധന സമിതി" മാത്രമായി. സംസ്ഥാന ലയന സമ്മേളനത്തിൻ്റെ തുടർച്ചയായിട്ടാണ് ജില്ലയിൽ സംയോജന സമ്മേളനം നടന്നത്.     

ജില്ലാ സമ്മേളനം ഞായറാഴ്ച്ച  പാലക്കാട് ഗവ: മോയൻ എൽ.പി. സ്കൂളിലാണ്  നടന്നത്. കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചീഫ് കോഓർഡിനേറ്റർ പ്രൊഫ. ടി.എം. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. 

സംസ്ഥാന വൈസ് പ്രസിഡൻ്റ് പി . മോഹനകുമാരൻ, മഹിളാ വിഭാഗം സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ. ഒ.ജെ. ചിന്നമ്മ, ഗാന്ധിയൻ പ്രവർത്തക ലക്ഷ്മി പത്മനാഭൻ, വിളയോടി വേണുഗോപാൽ, എ. കെ. സുൽത്താൻ, ശിവദാസൻ. ആർ, അക്ബർ ബാദുഷ. എച്ച്, പി.വി. സഹദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.     

പ്രമേയ അവതരണവും ചർച്ചാ സമ്മേളനവും നടന്നു. എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും യു.ഡി.എഫ് സർക്കാർ നിർത്തലാക്കിയ പത്ത് ശതമാനം മദ്യവില്പനശാലകൾ സ്ഥലം മാറ്റി സ്ഥാപിക്കുന്ന നടപടി എൽ.ഡി.എഫ് സർക്കാർ പിൻവലിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  

ഇപ്രകാരം സ്ഥാപിച്ച മദ്യ വില്പനശാലകൾ നിർത്തലാക്കണമെന്നും, തുടർന്നും സ്ഥാപിക്കാനുള്ള  നീക്കം ഉപേക്ഷിക്കണമെന്നും   ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ജനകീയ സമരം നടത്തുന്നതിനും തീരുമാനിച്ചു. 

ഭാരവാഹികളായി വിളയോടി വേണുഗോപാൽ ( പ്രസിഡൻ്റ്), ശിവദാസൻ ആർ( സെക്രട്ടറി), ശ്രീനാഥ്. പി.ബി ( ട്രഷറർ), ബാലൻ തൃത്താല, മുഹമ്മദ് ബഷീർ എം,  കെ. ഖാദർ മൊയ്തീൻ, എം.എസ്. അബ്ദുൾ ഖുദ്ദൂസ് ( വൈസ് പ്രസിഡൻ്റുമാർ), കെ . മണികണ്ഠൻ, അഖിലേഷ്കുമാർ എം, ബാലകൃഷ്ണൻ. എ.ടി, റെയ്മണ്ട് ആൻ്റണി( ജോ .സെക്രട്ടറി) 

അക്ബർ ബാദുഷ. എച്ച് ( ചീഫ് കോർഡിനേറ്റർ ), ലക്ഷ്മി പത്മനാഭൻ ( വനിതാ ഫോറം ചെയർപേഴ്സൺ ), ഫാത്തിമ ടീച്ചർ ( വനിതാഫോറം കൺവീനർ ), കനകൻ പാടത്ത് വീട്ടിൽ ( യുവജന വിഭാഗം കൺവീനർ ), സന്തോഷ് മലമ്പുഴ ( മീഡിയ സെൽ കൺവീനർ), ടി.എൻ ചന്ദ്രൻ, അബ്ദുൾ അസീസ്, സണ്ണി എടൂർ  പ്ലാക്കീഴിൽ (രക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു.