/sathyam/media/media_files/2025/10/17/ap-anilkumar-mla-2025-10-17-00-50-29.jpg)
പാലക്കാട്: ഉണ്ണികൃഷ്ണൻ കേരളത്തിലെ സിപിഎം നേതാക്കളെ പോറ്റികൊണ്ടിരിക്കുന്ന ആളാണെന്ന് വ്യക്തമായിരിക്കുന്ന തെളിവാണ് ഇപ്പോൾ പുറത്തുവരുന്നത്.
ശബരിമലയിൽ കവർച്ച നടത്തുന്നു,ഗുരുവായൂരിലെ ക്രമക്കേട് കണ്ടെത്തി ആചാരലംഘനങ്ങൾ പോലും ഗവൺമെന്റിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ്.
കർഷകരുടെ പ്രശ്നങ്ങളിൽ കെ കൃഷ്ണൻകുട്ടി ഇതു കർഷകരുടെ പ്രശ്നങ്ങളിൽ കെ കൃഷ്ണൻകുട്ടി ഇതുവരെ നിയമസഭയിൽ ഇടപെട്ടില്ലെന്നും കെപിസിസി വർക്കിംഗ് പ്രസിഡണ്ടും എംഎൽഎയുമായ എ പി അനിൽകുമാർപറഞ്ഞു.
ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്ചുതൻ നയിക്കുന്ന സ്വദേശ രക്ഷാ യാത്ര പദയാത്രയുടെ സമാപന സമ്മേളനം കൊഴിഞ്ഞാമ്പാറയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി വകുപ്പിൽ കെ കൃഷ്ണൻകുട്ടി പരാജയമാണെന്നും കർഷകരുടെ പ്രശ്നങ്ങളിൽ മന്ത്രി എന്ന നിലയിൽ നിയമസഭയിൽ പോലും അദ്ദേഹം ഇടപെട്ടിട്ടില്ല. അനിൽകുമാർ കൂട്ടിച്ചേർത്തു..
യാത്രയ്ക്ക് സിപിഎമ്മിന്റെ വിമത പഞ്ചായത്ത് പ്രസിഡന്റ് സതീഷും പഞ്ചായത്ത് അംഗങ്ങളും അവരുടെ നേതാക്കളും വഴിയിൽ അഭിവാദ്യമർപ്പിക്കാൻ എത്തിയിരുന്നു..
പി രതീഷ് യുഡിഫ് ചെയർമാൻ സ്വാഗതവും സ്വാഗത സംഘo ചെയർമാൻ കെ എസ് താണികാചലം അധ്യക്ഷതയും വഹിച്ചു. ഡിസിസി പ്രസിഡന്റ് എ താങ്കപ്പൻ മുഖ്യ പ്രഭാഷണം നടത്തി.
ഡിസിസി സെക്രെട്ടറി സിദ്ധീഖ് പന്തവൂർ, രക്ഷധികാരികൾ കെ അച്ചുതൻ എക്സ് എംഎൽഎ, കെ എ ചന്ദ്രൻ, കെ ഗോപാലസ്വാമി, എ ശെൽവ കുമാരസ്വാമി, കെ ജി ശങ്കരനുണ്ണി, ഡിസിസി സെക്രെട്ടറി സി സി സുനിൽ, സ്വാഗത കൺവീനർ സംഘം ആർ. പങ്കാജാക്ഷൻ, പട്ട ഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി എസ് ശിവദാസ്, എരുത്തേമ്പതി പ്രസിഡന്റ് പ്രിയദർശിനി, കെ.പി സി സി മെമ്പർ സജേഷ് ചന്ദ്രൻ, കർഷക കോൺഗ്രസ്സ് പ്രസിഡന്റ് കെ മോഹനൻ, യൂത്ത് കോൺഗ്രസ്സ് സoസ്ഥാന ജനറൽ സെക്രട്ടറി ഷഫീഖ് അത്തികോട്, യൂത്ത് കോൺഗ്രസ്റ്റ് സoസ്ഥാന സെക്രട്ടറി എം ജിതേഷ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രെഡിഡന്റ് കെ സാജൻ, മണ്ഡലം പ്രസിഡന്റ്മാർ, മറ്റു മുതിർന്ന കോൺഗ്രസ് നേതാക്കളും പങ്കെടുത്തു.