എൻഎസ്എസ് എന്ന മഹത്തായ സംഘടനയെ ഇല്ലാതാക്കാം എന്ന് വിചാരിക്കുന്നവർ സ്വപ്നലോകത്ത് ജീവിക്കുന്ന മലർപൊടിക്കാരന്റെ മനോഭാവം ഉള്ളവർ - പാലക്കാട്‌ താലൂക്ക് എൻഎസ്എസ് യൂണിയൻ കോങ്ങാട് മേഖല സമ്മേളനം

New Update
kongad nss

കോങ്ങാട്: എൻഎസ്എസ് എന്ന മഹത്തായ സംഘടനയെ ഇല്ലാതാക്കാം എന്ന് വിചാരിക്കുന്നവർ സ്വപ്നലോകത്ത് ജീവിക്കുന്ന മലർപൊടിക്കാരന്റെ മനോഭാവം ഉള്ളവർ ആണെന്ന് കൊടുങ്ങല്ലൂർ താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് സി രാജശേഖരൻ. 

Advertisment

നൂറ്റി പതിനൊന്ന് വർഷങ്ങളുടെ പഴക്കമുള്ള, സമുദായ സംഘടന എന്നതിൽ ഉപരി സാമൂഹ്യനീതിക്കായി പ്രവർത്തിക്കുന്ന സംഘടനയാണ് എൻഎസ്എസ് എന്ന് അദ്ദേഹം പറഞ്ഞു. 

ഹൈന്ദവ വിശ്വാസങ്ങൾക്കായി എക്കാലവും ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ എന്ന് പാലക്കാട്‌ താലൂക്ക് എൻ എസ് എസ് യൂണിയൻ കോങ്ങാട് മേഖല സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് അദ്ദേഹം പ്രതിപാദിച്ചു. 

പാലക്കാട്‌ യൂണിയൻ പ്രസിഡന്റ്‌ അഡ്വക്കേറ്റ് കെ കെ മേനോൻ അധ്യക്ഷത വഹിച്ച സമ്മേളനതിൽ മുതിർന്ന മാധ്യമപ്രവർത്തകനും മുകുന്ദപുരം താലൂക്ക് യൂണിയൻ കമ്മിറ്റി അംഗവുമായ ആർ ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. 

kongad nss-2

യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ ശിവാനന്ദൻ, യൂണിയൻ ഭാരവാഹികൾ ആയ ടി മണികണ്ഠൻ, എം ഉണ്ണികൃഷ്ണൻ, ആർ സുകേഷ്മേനോൻ, സി വിപിനചന്ദ്രൻ, സി എൻ പ്രസന്നകുമാർ, മോഹൻദാസ് പാലാട്ട്, ആർ ശ്രീകുമാർ, പി സന്തോഷ്‌കുമാർ, ബാലകൃഷ്ണൻ കൂട്ടാല, കെ പ്രദീപ്കുമാർ, നന്ദകുമാർ, ജെ ബേബി ശ്രീകല, അനിത ശങ്കർ, വത്സല ശ്രീകുമാർ, പ്രീതി ഉമേഷ്‌, സുധ വിജയകുമാർ, എൻഎസ്എസ് ഇൻസ്‌പെക്ടർ കെ എസ് അശോക്‌കുമാർ കോങ്ങാട് പ്രസിഡന്റ്‌ വാസുദേവൻ നായർ, സെക്രട്ടറി ദേവഭൂപേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Advertisment