പി.എം ശ്രീ: പാലക്കാട് ജില്ലയില്‍ ഫ്രറ്റേണിറ്റി നടത്തിയ വിദ്യാഭ്യാസ ബന്ദ് പൂർണം

New Update
fraternity banth

പി.എം ശ്രീയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് എം.ഇ.എസ് കല്ലടി കോളേജിൽ വിദ്യാഭ്യാസ ബന്ദ് നടത്തുന്നു

പാലക്കാട്: പി.എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന വിദ്യാഭ്യാസ ബന്ദ് പൂർണം. 

Advertisment

പാലക്കാട് ജില്ലയിലെ ഗവൺമെൻ്റ് കോളേജുകളും സ്കൂളുകളുമടക്കമുള്ള നിരവധി സ്ഥാപനങ്ങൾ ബന്ദിനെ തുടർന്ന് രാവിലെ തന്നെ വിട്ടു. 

പി.എം ശ്രീയും എൻ.ഇ.പിയും കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല, ഫെഡറൽ തത്ത്വങ്ങൾ ലംഘിച്ച് സംസ്ഥാനത്തിൻ്റെ വിദ്യാഭ്യാസ ഫണ്ട് തടയുന്ന കേന്ദ്ര സർക്കാർ നടപടിയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്.

Advertisment