New Update
/sathyam/media/media_files/2025/11/12/honoured-2025-11-12-01-25-26.jpg)
ഒലവക്കോട്: സൂററ്റിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റ് മീറ്റിൽ 5000 മീറ്റർ നടത്തം, 800 മീറ്റർ ഓട്ടം എന്നിവയിൽ കേരളത്തിനായി സ്വർണ്ണമെഡലും, ചെന്നൈയിൽ നടന്ന 23 -ാമത് ഏഷ്യൻ മാസ്റ്റേഴ്സ് അതലറ്റ് ചാമ്പ്യൻഷിപ്പിൽ 50 + വിഭാഗത്തിൽ 5 കിലോമീറ്റർ നടത്തത്തിൽ വെങ്കലവും നേടിയ പാലക്കാട് മുട്ടികുളങ്ങര വാർക്കാട് സ്വദേശിയും പട്ടാമ്പി പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസ് ജീവനക്കാരനുമായ എൻ.പി സുരേഷിനെ ഒലവക്കോട് റയിൽവേ സ്‌റ്റേഷനിൽ വച്ച് സർക്കാർ വിവിധ വകുപ്പിലെ ജീവനക്കാരുടെ കൂട്ടായ്മയായ സ്നേഹ കൂട്ടായ്മ ആദരിച്ചു.
Advertisment
വിവിധ വകുപ്പിലെ ജീവനക്കാരായ കെ. ഗോകുൽദാസ്, എ. വിജയകുമാരി, തങ്കമണി, സിബി, ആർ. വനജ, ഉഷ എം, സൗമിനി ഇ.ആർ, രാധിക, എന്നിവർ ന്യേത്യത്വം നൽകി. ദിനേശ് സി.വി നന്ദി രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us