സമഗ്രമായ ദേശീയ കാൻസർ നയം വേണം - സൗഹൃദം ദേശീയ വേദി

New Update
world cancer day

പാലക്കാട്: ഇന്ത്യാ രാജ്യത്ത്  സമഗ്രമായ ഒരു ദേശീയ കാൻസർ നയം (National Cancer Policy) പ്രഖ്യാപിക്കണമെന്ന് സൗഹൃദം ദേശീയവേദി ആവശ്യപ്പെട്ടു.

Advertisment

രാജ്യത്ത് പ്രതിവർഷം 14 ലക്ഷത്തിലധികം പുതിയ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും സമ്പൂർണ്ണമായും സൗജന്യ ചികിൽസ ലഭ്യമാക്കുന്നതിനും സമഗ്രമായ ഒരു ദേശീയ കാൻസർ ചികിത്സാ നയം അനിവാര്യമാണെന്ന് കാൻസർ ദിനാചരണ യോഗം വിലയിരുത്തി. 

സംസ്ഥാനതലത്തിലും പ്രാദേശിക സർക്കാർ തലത്തിലും അനുബന്ധ നയങ്ങൾ ആവശ്യമാണ്. കേന്ദ്ര - സംസ്ഥാന - പ്രാദേശിക സർക്കാരുകളുമായി ബന്ധപ്പെട്ട്  ഇതിനായി പരിശ്രമം നടത്താൻ യോഗം തീരുമാനിച്ചു. 

ജില്ലാ പ്രസിഡൻ്റ് പി.വി. സഹദേവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് തച്ചങ്കാട്, ട്രഷറർ മണികണ്ഠൻ. കെ, പ്രവീൺ കെ., പ്രമോദ് കെ., ഗോപാലകൃഷ്ണൻ എസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Advertisment