മുളകളുടെ വൈവിധ്യവും തേൻകൂട്ടുകളുടെ മധുരവുമായി 'നാച്ചുറ 26'

New Update
natura 26

പാലക്കാട്: നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ നടക്കുന്ന 'നാച്ചുറ 26' അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് കാർഷിക വൈവിധ്യങ്ങളുടെ വലിയ ശേഖരമൊരുക്കുന്നു. 

Advertisment

അറുപതിലധികം ഇനത്തിൽപ്പെട്ട മുളകളും മുപ്പതോളം വൈവിധ്യമാർന്ന തേൻ ശേഖരങ്ങളുമാണ് പ്രധാന ആകർഷണം. ഔഷധ ഗുണങ്ങളേറിയ കാട്ടുതേനും ഇവിടെ ലഭിക്കും.

നെല്ലിക്ക തേൻ, നട്‌സ് തേൻ, ഇഞ്ചി തേൻ, വെളുത്തുള്ളി തേൻ എന്നിവയ്‌ക്ക് പുറമെ സിനമൺ, തുളസി, റോസ്‌മേരി, മഞ്ഞൾ തുടങ്ങിയവ ചേർത്ത വൈവിധ്യമാർന്ന തേൻ ശേഖരങ്ങളും മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 

natura 26-2

തേനിന് പുറമെ ബി പോളൻ, ബീ വാക്സ് ക്രീം എന്നിവയും ഇവിടെ ഉണ്ട്. റാഗി, ചക്ക, കറിവേപ്പില, കാന്താരി തുടങ്ങിയ വ്യത്യസ്ത രുചിയിലുള്ള ബിസ്‌ക്കറ്റുകളും ഇവിടെ ലഭ്യമാണ്. 

മുളയിൽ നിന്നുള്ള വ്യത്യസ്ത ഉൽപന്നങ്ങളായ ബാംബൂ ടീ, ബാംബൂ റൈസ് എന്നിവയും മേളയിലെ സ്റ്റാളുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.കല്ലടിക്കോട് വേൾഡ് ഓഫ് ബാംബൂ എന്ന സംരംഭമാണ് ഇത് ഒരുക്കിയിട്ടുള്ളത്.

Advertisment