New Update
/sathyam/media/media_files/2026/02/09/innovative-tuber-crops-2026-02-09-23-14-38.jpg)
പാലക്കാട്: കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം (സിടിസിആര്‍ഐ) വികസിപ്പിച്ചെടുത്ത ഉല്‍പ്പാദനക്ഷമതയേറിയ വിവിധയിനം കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ഇനി നെല്ലിയാമ്പതി ഗവ.ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമിലും.
Advertisment
മധുരക്കിഴങ്ങില്‍ മികച്ച വിളവ് നല്‍കുന്ന ശ്രീ ഭദ്ര, ശ്രീ കനക എന്നിവയ്ക്ക് പുറമെ പോഷകസമൃദ്ധമായ ഭൂ കൃഷ്ണ, ഭൂ അരുണിമ, ഭൂ സോന എന്നീ ഇനങ്ങളുമുണ്ട്.
/filters:format(webp)/sathyam/media/media_files/2026/02/09/innovative-tuber-crops-2-2026-02-09-23-14-52.jpg)
കപ്പ വിഭാഗത്തില്‍ ശ്രീ പവിത്ര, ശ്രീ മന്ന, ശ്രീ രക്ഷ, ശ്രീ അന്ന എന്നിവയും കൂവ വിഭാഗത്തില്‍പ്പെട്ട ശ്രീ ആദ്യ എന്ന ഇനവും ഫാമില്‍ കൃഷി ചെയ്യും.
നെല്ലിയാമ്പതിയിലെ ഫാമില്‍ ഇവ കൃഷി ചെയ്ത് ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുകയും വരും കാലങ്ങളില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യും.
/filters:format(webp)/sathyam/media/media_files/2026/02/09/innovative-tuber-crops-3-2026-02-09-23-15-04.jpg)
കിഴങ്ങുവിള കൃഷി മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us