/sathyam/media/media_files/2026/02/15/all-india-veerashaiva-sabha-2026-02-15-00-20-23.jpg)
പാലക്കാട്: ഓൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന പ്രവർത്തകയോഗം പാലക്കാട് വടക്കന്തറ ഐശ്വര്യയിൽ ചേർന്നു. സംസ്ഥാന സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ. രമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന സെക്രട്ടറി ആർ. രവി കഞ്ചിക്കോട് മുഖ്യാതിഥിയായി.
കേരളത്തിൽ ഒബിസി സംവരണ തോത് പുന:പരിശോധിച്ച് അർഹതപ്പെട്ട സമുദായങ്ങൾക്ക് സംവരണ തോത് വർദ്ധിപ്പിക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ 28 സമുദായംഗങ്ങളെ എസ് ഇ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചതിൽ വീരശൈവ സമുദായത്തിലെ കുരുക്കൾ / ഗുരുക്കൾ / ചെട്ടിയാർ / ചെട്ടി / പപ്പട ചെട്ടി വിഭാഗത്തെ എസ്.ഇ.ബി.സി. പട്ടികയിൽ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തിയതിൽ ആൾ ഇന്ത്യവീരശൈവ സഭ സംസ്ഥാന സർക്കാറിന് അഭിനന്ദനങ്ങൾ അർപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2026/02/15/all-india-veerashaiva-sabha-2-2026-02-15-00-20-38.jpg)
ഉത്തരവ് ഇറക്കുമ്പോൾ മേൽ വിഭാഗത്തെ വീരശൈവ സമുദായത്തിന്റെ ബ്രാക്കറ്റിൽ ഉൾപ്പെടുത്തണമെന്ന് പിന്നോക്ക വികസന വകുപ്പ് മന്ത്രിക്ക് സഭ നിവേദനം നൽകി.
ഈ മാസം 19 ന് ബസവ ജയന്തി സ്വാഗത സംഘം കമ്മറ്റി രൂപീകരണവും നടത്തുവാൻ തീരുമാനിച്ചു.
യോഗത്തിൽഎം. ആർ വേണുനാഥ് (പത്തനംതിട്ട), സോമൻ തിരുനെല്ലായി, എ.എൻ മണികണ്ഠൻ, സത്യൻ കണ്ണങ്കര, സാബു കണ്ണങ്കര (യുവജന വിഭാഗം), മനോജ് ചിറ്റാർ, പ്രിയ തിരുവനന്തപുരം എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us