/sathyam/media/media_files/2026/02/15/mb-rajesh-palakkad-2026-02-15-00-58-36.jpg)
പാലക്കാട്: എല്ലാവർക്കും തൊഴിലവസരങ്ങൾ നൽകുന്ന തൊഴിൽ മേളകൾ തൊഴിൽ ലഭ്യതയെ കൂടുതൽ സുസ്ഥിരമാക്കിയെന്ന് തദ്ദേശ സ്വയംഭരണ പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്.
/filters:format(webp)/sathyam/media/media_files/2026/02/15/mb-rajesh-palakkad-2-2026-02-15-00-58-52.jpg)
വെർച്വൽ ജോബ് ഫെയറിൽ ജനപങ്കാളിത്തം ഏറിവരുന്നതും പദ്ധതിയുടെ വിജയമാണെന്നും മന്ത്രി പറഞ്ഞു. തൃത്താല മണ്ഡലത്തിലെ വിജ്ഞാനകേരളം വെർച്വൽ മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വിജ്ഞാനകേരളം വെർച്വൽ മെഗാ തൊഴിൽ മേള മുഖേന 78,000 സ്ത്രീകൾക്ക് ജോലി നൽകാനായി. 1.25 ലക്ഷം തൊഴിലവസരങ്ങൾ ലഭ്യമാക്കി. ഇങ്ങനെ യഥാർത്ഥത്തിൽ നിശബ്ദ വിപ്ലവമാണ് ഇതു വഴി സംസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാവ്വന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ആൻ്റ് ടെക്നോളജിയിൽ നടന്ന പരിപാടിയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി അധ്യക്ഷനായി.
/filters:format(webp)/sathyam/media/media_files/2026/02/15/palakkad-job-fare-2026-02-15-00-59-05.jpg)
നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി വി നിഷ , വിജ്ഞാനകേരളം കോർഡിനേറ്റർ വൈ കല്യാണരാമൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി ഉണ്ണികൃഷ്ണൻ, പ്രോഗ്രാം മാനേജർ റിൻസ് സുരേഷ് കുമാർ, കോളേജ് എച്ച് ഒ ഡി ഗ്രീഷ്മ, തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us