സൈബർ സ്ക്വയറിൽ എഐ വിസ്മയങ്ങൾ തേടി വിദ്യാർത്ഥികൾ; ഭാവി സാങ്കേതിക വിദഗ്ദ്ധർക്കായി പ്രത്യേക സെഷൻ

New Update
ai vs human seminar

പാലക്കാട്‌: സാങ്കേതിക വിദ്യയുടെ പുതിയ പാഠങ്ങൾ തേടി പടിഞ്ഞാറങ്ങാടി അൻസാർ സ്കൂൾ കോഡിംഗ്, എൻജിനീയറിങ് ക്ലബ്ബുകളിലെ വിദ്യാർത്ഥികൾ കോഴിക്കോട്ടെ സൈബർ സ്ക്വയർ  ഓഫീസ് സന്ദർശിച്ചു. 

Advertisment

വിദ്യാഭ്യാസ യാത്രയുടെ ഭാഗമായി നടത്തിയ ഈ സന്ദർശനം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) മേഖലയിലെ പുതിയ മാറ്റങ്ങളെ അടുത്തറിയാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി.

ai vs human seminar-3

സന്ദർശനത്തിന്റെ പ്രധാന ആകർഷണം സൈബർ സ്ക്വയർ ഫാക്കൽറ്റി മിസ്റ്റർ അനൂപ് നയിച്ച “എഐ vs ഹ്യൂമൻസ്” (AI vs Humans) എന്ന വിഷയത്തിലുള്ള സെമിനാറായിരുന്നു. 

മനുഷ്യബുദ്ധിയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും തമ്മിലുള്ള വ്യത്യാസങ്ങളും, പഠന പ്രക്രിയയിലും തീരുമാനങ്ങൾ എടുക്കുന്നതിലും എഐ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ai vs human seminar-4

തുടർന്ന് നടന്ന പ്രത്യേക ഇൻ്ററാക്ടീവ് ഗെയിമിലൂടെ, പാറ്റേണുകൾ ഉപയോഗിച്ച് എഐ എങ്ങനെ വസ്തുക്കളെ തിരിച്ചറിയുന്നു എന്ന് വിദ്യാർത്ഥികൾക്ക് നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു. 

ലളിതവും രസകരവുമായ രീതിയിലുള്ള ഈ സെഷൻ വിദ്യാർത്ഥികളിൽ വലിയ താൽപ്പര്യമുണർത്തി. ക്ലബ് ഇൻ-ചാർജുമാരായ മിസ്റ്റർ അഫ്സൽ, മിസ് മുംതാസ് എന്നിവർ സന്ദർശനത്തിലുടനീളം വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകി.

വരുംകാലത്തെ സാങ്കേതിക വെല്ലുവിളികളെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പഠനയാത്ര സംഘടിപ്പിച്ചത്.

Advertisment