എൻഎസ്എസ് എടത്തറ മേഖലാ സോണൽ ലീഡേഴ്സ് മീറ്റ് താലൂക്ക് എൻഎസ്എസ് യൂണിയൻ വൈസ് പ്രസിഡന്റ്  കെ ശിവാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു

New Update
nss edathala

എടത്തറ: എടത്തറ മേഖലയിലെ കരയോഗങ്ങളിലെ കരയോഗം ഭാരവാഹികളെയും വനിതാ സമാജം ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സോണൽ ലീഡേഴ്സ് മീറ്റ് താലൂക്ക് എൻ എസ് എസ് യൂണിയൻ വൈസ് പ്രസിഡന്റ്  കെ ശിവാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. 

Advertisment

യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി നടരാജൻ ജന്മനക്ഷത്രക്കാണിക്കയുടെ ശേഖരണം നിർവഹിച്ചു.

യൂണിയൻ  ഭാരവാഹികളായ സി കരുണാകരനുണ്ണി, കെ പി രാജഗോപാൽ, ആർ ശ്രീകുമാർ, അഡ്വക്കേറ്റ് മോഹൻദാസ് പാലാട്ട്, പി സന്തോഷ് കുമാർ, എം സുരേഷ് കുമാർ, രാജേശ്വരി ടീച്ചർ, സുനന്ദ ശശിശേഖരൻ, വിജയകുമാരി വാസുദേവൻ എന്നിവർ സംസാരിച്ചു.  

കരയോഗത്തിലെ ഹൈസ്കൂൾ തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് അവധിക്കാലത്ത് രണ്ടുദിവസത്തെ സഹവാസ പഠന ക്യാമ്പ് സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.

Advertisment