New Update
/sathyam/media/media_files/2026/02/21/ksspu-malambuzha-convension-2026-02-21-19-24-16.jpg)
ഒലവക്കോട്: കെഎസ്എസ്‌പിയു മലമ്പുഴ ബ്ലോക്ക് 34-ാം വാർഷിക സമ്മേളനം ഒലവക്കോട് അനുഗ്രഹ കല്യാണ മണ്ഡപത്തിൽ മലമ്പുഴ എംഎൽഎ എ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
Advertisment
ബ്ലോക്ക് പ്രസിഡൻ്റ സി.ആർ നാരായണമൂർത്തിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ബ്ലോക്ക് ജോ. സെക്രട്ടറി ബി എസ് വേണു ഗോപാൽ സ്വാഗതം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എൻപി കോമളം, സംസ്ഥാന കമ്മിറ്റി അംഗം ആർ.എ ഉണ്ണിത്താൻ, ജില്ലാ ട്രഷർ കെ.കെ സതീശൻ, ബ്ലോക്ക് സെക്രട്ടറി പി.വി ചന്ദ്രൻ, ട്രഷറർ കെ.ആർ രവീന്ദ്ര മാരാർ, വി.സത്യഭാമ, ജില്ലാ കമ്മിറ്റി അംഗം എഗംഗാധരൻ, സംസ്ഥാന കൗൺസിൽ അംഗം പി.സരോജിനി എന്നിവർ സംസാരിച്ചു. അകത്തേത്തറ യൂണിറ്റ് സെക്രട്ടറി സി.ജയരാമൻ നന്ദി പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2026/02/21/president-secretary-treasurer-2026-02-21-19-24-28.jpg)
പുതിയ ഭാരവാഹികളായി സി.ആർ നാരായണമൂർത്തി (പ്രസിഡൻ്റ്), പി.വി ചന്ദ്രൻ (സെക്രട്ടറി), പി.ടി മോഹനൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us