/sathyam/media/media_files/2026/02/26/anapremi-sangham-2-2026-02-26-20-54-03.jpg)
പാലക്കാട്: പാലക്കാട് ജില്ലാ ആനപ്രേമി സംഘം ഐ.ഡി കാർഡ് പ്രകാശനം കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി പാലക്കാട് ജില്ലാ സെക്രട്ടറിയും കേരള എലിഫൻ്റ് ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന നിർവ്വാഹിക സമിതി അംഗവുമായ പി.ബാലഗോപാൽ (പുത്തൂർ പ്രകാശ്) നിർവ്വഹിച്ചു.
ആനപ്രേമി സംഘം ജില്ലാ പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആന പരിപാലന മേഖലയിൽ നാല് പതിറ്റാണ്ടോളം ആന പരിപാലനം നടത്തി വരുന്ന പുത്തൂർ പ്രകാശേട്ടനെ ആദരിച്ചു സോഷ്യൽ ഫോറസ്റ്ററി ഡപ്യൂട്ടി റെയിഞ്ച് ഓഫീസർ ബി.എസ് ഭദ്രകുമാർ മുഖ്യാതിഥിയായി.
ആനപ്രേമി സംഘം ജില്ലാ സെക്രട്ടറി ഗുരുജി കൃഷ്ണ, ജോയിൻ്റ് സെക്രട്ടറി കുട്ടൻ തെക്കേവീട്, ട്രഷറർ ഗിരീഷ് പൊൽപ്പുള്ളി, ഭരണ സമിതി അംഗങ്ങളായ സുരേഷ് പുതുപ്പരിയാരം, വിഷ്ണു മലമ്പുഴ, മനു മംഗലം, പ്രസാദ് കുമരനെല്ലൂർ, കൊപ്പം മണപ്പുള്ളിക്കാവ് ക്ഷേത്രം ഭാരവാഹികളായ ജയനാരായണൻ, കൃഷ്ണനുണ്ണി, എം.കെ. സിദ്ധാർത്ഥൻ, ഗീരീഷ് കുമാർ, പി.വി രാജേഷ്, ജവഹർ രാജ്, സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർ രഘുനാഥ് റിഥം എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ മംഗലം ആനപ്രേമി സംഘത്തിൻ്റെ യൂണിഫോം സോഷ്യൽ ഫോറസ്റ്ററി ഡപ്യൂട്ടി റെയിഞ്ച് ഓഫീസർ ബി.എസ് ഭദ്രകുമാർ പ്രകാശനം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us