വിവരാവകാശ അപേക്ഷ ഉപഭോക്തൃ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് കമ്മീഷൻ

വിവരാവകാശ നിയമപ്രകാരം ഫീസ് അടയ്ക്കുന്ന അപേക്ഷകൻ ഉപഭോക്താവ് എന്ന നിർവചനത്തിലോ, ഫീസ് സ്വീകരിച്ച് വിവരം നൽകുന്ന ഇൻഫർമേഷൻ ഓഫീസർ സർവീസ് പ്രൊവൈഡർ എന്ന വിഭാഗത്തിലോ ഉൾപ്പെടില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. 

New Update
x

പാലക്കാട്: വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുന്നവർ ഉപഭോക്തൃ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് പാലക്കാട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. 

Advertisment

വിവരാവകാശ നിയമപ്രകാരം നിശ്ചിത ഫീസ് അടച്ച് വിവരങ്ങൾ തേടുന്ന ഒരാളെ 'ഉപഭോക്താവ്' ആയി പരിഗണിക്കാനാവില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. 

ആവശ്യപ്പെട്ട വിവരങ്ങൾ കൃത്യമായി നൽകിയില്ലെന്ന് ആരോപിച്ച് പാലക്കാട് മുനിസിപ്പാലിറ്റി സെക്രട്ടറിക്കെതിരെ അപേക്ഷകൻ നൽകിയ പരാതി തള്ളിക്കൊണ്ടാണ് കമ്മീഷന്റെ ഈ നിരീക്ഷണം. 

വിവരാവകാശ നിയമപ്രകാരം ഫീസ് അടയ്ക്കുന്ന അപേക്ഷകൻ ഉപഭോക്താവ് എന്ന നിർവചനത്തിലോ, ഫീസ് സ്വീകരിച്ച് വിവരം നൽകുന്ന ഇൻഫർമേഷൻ ഓഫീസർ സർവീസ് പ്രൊവൈഡർ എന്ന വിഭാഗത്തിലോ ഉൾപ്പെടില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. 

ഈ വിഷയത്തിൽ ദേശീയ ഉപഭോക്തൃ കമ്മീഷന്റെ മൂന്നംഗ ബെഞ്ച് 2015-ൽ പുറപ്പെടുവിച്ച വിധി പരാമർശിച്ചുകൊണ്ടാണ് പാലക്കാട് ജില്ലാ കമ്മീഷന്റെ ഉത്തരവ്.

Advertisment