New Update
/sathyam/media/media_files/kybMpdytSe5Lg7WJQ5RQ.jpg)
തൃത്താല: നവകേരള സദസിനെതിരെ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചതിനു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ ഫാറൂക്കിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൃത്താല നിയോജകമണ്ഡലം കമ്മിറ്റി തൃത്താല പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
Advertisment
ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ ഉൽഘടനം ചെയ്തു. ഷനോജ് കണ്ടലായിൽ അധ്യക്ഷനായി. കെപിസിസി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ ഫാറൂഖ്, സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് സുബ്രമണ്യൻ, ടിഎം നഹാസ്, സി.എച്ച് ഷൗക്കത്തലി മാസ്റ്റർ, പി ബാലൻ, പി വി മുഹമ്മദലി പി മാധവദാസ്, പി റഷീദ്, കെ വിനോദ്, തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us