/sathyam/media/media_files/IB2F4w8RNh9WZH9I3voo.jpg)
തച്ചമ്പാറ: 2023-24 അധ്യയന വർഷത്തെ രാജ്യ പുരസ്കാർ ടെസ്റ്റിൽ കാരാകുറുശ്ശി ഗവൺമെന്റ് ഹൈസ്കൂൾ, സ്കൗട്ട് & ഗൈഡ് വിഭാഗത്തിൽ നിന്നും പങ്കെടുത്ത 25 കുട്ടികളും അവാർഡിന് അർഹരായി.
പങ്കെടുത്ത മുഴുവൻ കുട്ടികളും വിജയിച്ച ഈ ചരിത്ര വിജയം ആഹ്ളാദമായി. എം.ജി ഹരിദാസ്, ഗൈഡ് ക്യാപ്റ്റൻ ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂളിൽ സ്കൗട്ട് & ഗൈഡ്സ് പ്രവർത്തിക്കുന്നത്.
സേവന തല്‍പരരായ ഒരുകൂട്ടം വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട് & ഗൈഡ്. സാമൂഹിക സേവനത്തിന്റെ മഹത്വം ഇവരിലൂടെ സമൂഹം അനുഭവിച്ചറിയുന്നു.
സ്കൂളുമായി ബന്ധപ്പെട്ട ഏതൊരു പരിപാടിക്കും സേവന സന്നദ്ധരായി ഇവര്‍ മുന്നിലുണ്ടാവും. രാജ്യപുരസ്കാര്‍ ലഭിക്കുന്ന വിദ്യാര്‍ഥികൾക്ക് പരീക്ഷകളിൽ ഗ്രേസ്മാര്‍ക്ക് നൽകി വരാറുണ്ട്.
2023-24 അധ്യയന വർഷത്തിൽ രാജ്യപുരസ്കാരത്തിന് അർഹത നേടിയ കാരാകുർശ്ശി ഗവൺമെന്റ് ഹൈസ്കൂൾ, സ്കൗട്ട് & ഗൈഡ് വിഭാഗത്തിലെ കുട്ടികൾ പരിശീലകർക്കൊപ്പം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us