സമദ് കല്ലടിക്കോട്
Updated On
New Update
/sathyam/media/media_files/1F9X0zgfbdVMNsFBO0Ok.jpg)
തച്ചമ്പാറ: എംഎൽഎയുടെ 2023-24 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 23 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കിയ ചന്ദനംകുണ്ട്-വട്ടക്കുണ്ട് റോഡുകളുടെ ഉദ്ഘാടനം അഡ്വ. കെ.ശാന്തകുമാരി എംഎൽഎ നാടിനു സമർപ്പിച്ചു.
നാടിന്റെ പൊതു വികസനത്തിൽ ഗതാഗതം സുഗമമാക്കുന്നതിന് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. എല്ലായിടത്തും നല്ല റോഡുകൾ ജനം ആഗ്രഹിക്കുന്നു. സാമൂഹികവും അടിസ്ഥാനപരവുമായ ആവശ്യങ്ങൾക്കാണ് ജനകീയ വികസനത്തിൽ മുന്തിയ പരിഗണന നൽകുന്നത് - എംഎൽഎ പറഞ്ഞു.
തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി അധ്യക്ഷനായി. വാർഡ് മെമ്പർ മല്ലിക സ്വാഗതവും പ്രദേശവാസി നൗഷാദ് നന്ദിയും പറഞ്ഞു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us