സമദ് കല്ലടിക്കോട്
Updated On
New Update
/sathyam/media/media_files/ZQQhAHGiVPsdEJCFYVsB.jpg)
കരിമ്പ ഹയർസക്കന്ററി സ്കൂളിൽ ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കാൻ തുടങ്ങിയ എൻഎസ്എസ് പെൻ പോയിന്റ്
കരിമ്പ: സ്‌കൂളും പരിസരവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി കരിമ്പ ഗവണ്മെന്റ് ഹയർസക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കാനായി ആരംഭിച്ച പെൻ പോയിന്റ് എൻഎസ്എസ് പാലക്കാട് ക്ലസ്റ്റർ പിഎസി അംഗം സജിത ടി.സി. ഉദ്ഘാടനം ചെയ്തു.
Advertisment
പ്രിൻസിപ്പൽ ബിനോയ് എൻ ജോൺ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ അരുൺ രാജ് എം, വളന്റിയർ ലീഡർമാരായ സഹീർ ഷ ടി, ശിശിര എൻ പി, അഞ്ജന കെ ആർ, അഭിജിത് എം പി തുടങ്ങിയവർ പങ്കെടുത്തു.
സ്കൂൾ ക്യാമ്പസ്സിൽ നിന്നും ഉപേക്ഷിക്കപ്പെട്ട ആയിരത്തിലധികം പ്ലാസ്റ്റിക് പേനകൾ വളന്റിയേഴ്‌സ് ശേഖരിച്ചിരുന്നു. ഇതിനെ തുടർന്നാണ് പേനകൾ ശേഖരിക്കാൻ സ്ഥിരം സംവിധാനം ഒരുക്കാൻ എൻഎസ്എസ് യൂണിറ്റ് തീരുമാനിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us