New Update
/sathyam/media/media_files/of1PjOvVAWmHR2aSBQ70.jpg)
ഒറ്റപ്പാലം: തെക്കേതിൽ രാമൻ വൈദ്യർ ഫൗണ്ടേഷൻ ആയുർവേദികയും പാലക്കാട് ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ജൂലൈ 14 ഞായറാഴ്ച രാവിലെ 9:30 മുതൽ ലക്കിടി മംഗലം, പിലിക്കാട്ട് തൊടി എസ് ആർ വി ജെ ബി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Advertisment
എം.പി വി.കെ ശ്രീകണ്ഠൻ നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മമ്മിയൂർ ഷിർദ്ദിസായി ആശ്രമത്തിലെ സ്വാമി ഹരിനാരായണാനന്ദ സരസ്വതി മുഖ്യാതിഥിയായി പങ്കെടുക്കും.
എല്ലാ നേത്രരോഗങ്ങൾക്കും ക്യാമ്പിൽ സൗജന്യ പരിശോധനയുണ്ട്. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് ക്യാമ്പിൽ പ്രയോജനപ്പെടുത്താവുന്നതാണ്. സൗജന്യ നേത്ര പരിശോധന ക്യാമ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: 9847293989.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us