പാലക്കാട് വൻ ലഹരിമരുന്ന് വേട്ട; എംഡിഎംഎയുമായി മലപ്പുറം സ്വദേശി അഷ്റഫ് പിടിയിൽ

ലപ്പുറം തിരൂർ ചെമ്മാട് സ്വദേശി അഷ്‌റഫാണ് നോർത്ത് പോലീസിന്റെ പിടിയിലായത്.

New Update
drug-750x423.jpg

പാലക്കാട്; ജില്ലയിൽ 161 ഗ്രാം എംഡിഎംഎ കടത്താൻ ശ്രമിച്ചതിൽ ഒരാളെ അറസ്റ്റ് ചെയ്ത് പോലീസ്. മലപ്പുറം തിരൂർ ചെമ്മാട് സ്വദേശി അഷ്‌റഫാണ് നോർത്ത് പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് ലഹരി മരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാളെ പോലീസ് പിടികൂടുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിൽ പ്രതി നിന്നും എംഡിഎഎ കണ്ടെടുക്കുകയായിരുന്നു. പിടികൂടിയ ലഹരി മരുന്നിന് വിപണിയിൽ 3 ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു. മലപ്പുറത്തേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ അഷ്‌റഫ് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ വൈദ്യ പരിശോധനയ്‌ക്ക് വിധേയനാക്കിയ ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

Advertisment

അതേസമയം സംസ്ഥാനത്ത് യുവതി- യുവാക്കൾക്കിടയിൽ ലഹരി മരുന്നിന്റെ ഉപയോഗം വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്നും വസ്ത്ര വ്യാപാരത്തിന്റെ മറവിൽ ലഹരി മരുന്നുകൾ വിൽപ്പന ചെയ്ത രണ്ടാളെ പോലീസ് പിടി കൂടിയിരുന്നു. മയ്യനാട് സ്വദേശി റഫീക്ക്, നെടുമ്പന പ്രദേശവാസി ശിവപ്രസാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാക്കളിൽ നിന്നും എംഡിഎംഎ, കഞ്ചാവ്, സ്വർണാഭരണങ്ങൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു

palakkad
Advertisment