കഞ്ചിക്കോട് ഫോർച്യൂൺ മാൾ സമർപ്പണം 2025 ഏപ്രിൽ 5 ന്

author-image
ജോസ് ചാലക്കൽ
New Update
fortune mall

കഞ്ചിക്കോട്: കഞ്ചിക്കോട് നിർമ്മാണം പൂർത്തിയായ ഫോർച്യൂൺ മാൾ 2025 ഏപ്രിൽ 5 ന് തുറക്കുമെന്ന് സ്ഥാപക ഡയറക്ടറും ഫോർച്യൂൺ ഗ്രൂപ്പ് ചെയർമാനുമായ ഐസക് വർഗീസ് പറഞ്ഞു.

Advertisment

fortune mall-2

പുതുശ്ശേരി ഗ്രാമപഞ്ചായത്ത് ഇ കെ നായനാർ കൺവൻഷൻ സെൻ്ററിൽ നടന്ന ഏബെൽവിസാക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫോർച്ചൂൺ ഗ്രൂപ്പിന്റെ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ബിജോയ്, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അജീഷ്, വാർഡ് മെമ്പർ സി ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. കൊച്ചിൻ കൈരളി കമ്യൂണിക്കേഷൻ അവതരിപ്പിച്ച സംഗീത പരിപാടിയും അരങ്ങേറി.

Advertisment