Advertisment

പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിൽ വലിച്ചെറിയൽ മുക്ത വാരാചരണം നടത്തി

author-image
ജോസ് ചാലക്കൽ
New Update
puthupariyaram gramapanchayath-2

പുതുപ്പരിയാരം: പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിൽ വലിച്ചെറിയൽ മുക്ത വാരാചരണം നടത്തി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപം നടത്തിയ ജനകീയ ശുചിത്വ ബോധവൽക്കരണ-ശുചീകരണ യഞ്ജം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പി ആർ ഉദ്ഘാടനം ചെയ്തു. 

Advertisment

വൈസ് പ്രസിഡന്റ്  ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത സത്താർ പ്രസംഗിച്ചു.

പൊതു ജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വിവിധ കേന്ദ്രങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ തുടർന്നു വരുന്നു

Advertisment