Advertisment

പാലക്കാട് മുനിസിപ്പാലിറ്റിയിൽ ആയുഷ് എൻഎച്ച്എം ഡിസ്പെൻസറി സ്ഥാപിക്കണം -  ആയുർവേദ മെഡിക്കൽ അസോസിയേഷൻ പാലക്കാട് ഏരിയാ സമ്മേളനം

author-image
ജോസ് ചാലക്കൽ
New Update
amai

പാലക്കാട്: ആയുർവേദ മെഡിക്കൽ അസോസിയേഷൻ (എഎംഎഐ) പാലക്കാട് ഏരിയ സമ്മേളനം പോസ്റ്റൽ ടെലിക്കോം ഹാളിൽ വെച്ച് നടന്നു. പാലക്കാട് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വ. ഇ കൃഷ്ണദാസ് ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു.

Advertisment

ഏരിയാ പ്രസിഡന്റ് ഡോ. വത്സകുമാർ അദ്ധ്യക്ഷനായി. വനിതാ കമ്മിറ്റി ചെയർ പേഴ്സണ്‍ ഡോ. സൗമ്യ ഫിലിപ്പ് സ്വാഗതം പറഞ്ഞു. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ആയുഷ് എൻഎച്ച്എം ഡിസ്പെൻസറി ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 

മൺമറഞ്ഞ ജ്ഞാനപീഠം ജേതാവ് എംടിക്കും ആയുർവേദ ഡോക്ടർമാരുടേയും സ്മരണാർത്ഥം ഡോ. കേശവ് പ്രസാദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗമായ ഡോ. ദിനേശൻ അവതരിപ്പിച്ചു.

ജില്ലാ റിപ്പോർട്ട് ജില്ലാ പ്രസിഡന്റ് ഡോ. ബാസിം അവതരിപ്പിച്ചു. ഏരിയ റിപ്പോർട്ട് ഏരിയാ സെക്രട്ടറി ഡോ. ഷഹന അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ പാനൽ സീനിയർ ഡോക്ടറായ ഡോ. നാരായണൻ കുട്ടി അവതരിപ്പിച്ചു.

പുതിയ ഏരിയാ പ്രസിഡന്റായി ഡോ.കെ.പി.വത്സകുമാറിനേയും സെക്രട്ടറിയായി ഡോ. അഭിജിത്തിനേയും ട്രഷററായി ഡോ. അപർണ്ണയേയും തെരഞ്ഞെടുത്തു.

സിനിയർ ഡോക്ടർമാരായ ഡോ.സുബോധ്, ഡോ. ആരതിലക്ഷ്മി, ഡോ. രമ്യ ശിവദാസ് എന്നിവർ സംസാരിച്ചു. അതിനു ശേഷം നടന്ന സിമ്പോസിയത്തിൽ15 യുവ ഡോക്ടർമാർ പങ്കെടുത്തു സംസാരിച്ചു. പുതിയ സെക്രടറി ഡോ. അഭിജിത്ത് നന്ദി പറഞ്ഞു.

പുതിയ കമ്മിറ്റി അംഗങ്ങളായി ഡോ. കെ.പി വത്സകുമാർ (പ്രസിഡന്റ്), ഡോ. അഭിജിത്ത് (സെക്രട്ടറി), ഡോ. ടോണി തോമസ്, (വൈസ് പ്രസിഡന്റ്), ഡോ. റീജ (ജോയന്റ് സെക്രട്ടറി), ഡോ. ഭഗത് കൃഷ്ണ (ജോ. സെക്രട്ടറി), ഡോ. അപർണ കെ (ട്രഷറർ), വനിതാ കമ്മിറ്റി
ചെയർ പേഴ്സൻ ഡോ. സൗമ്യാ ഫിലിപ്പ്, കൺവീനര്‍ ഡോ. ലക്ഷ്മി. ടി.എം എന്നിവരെ തെരഞ്ഞെടുത്തു.

എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ഡോ. കേശവ് പ്രസാദ്, ഡോ. സുബോധ്, ഡോ. ആരതി ലക്ഷ്മി, ഡോ. രമ്യ ശിവദാസ്, ഡോ. ഷഹന, ഡോ. ആര്യ അനിൽകുമാർ, ഡോ.സ്നേഹ എസ് ബാബു എന്നിവരെയും പേട്രൻസ്& സ്പെഷൽ ഇൻവൈറ്റീസ് ആയി ഡോ. രാമൻ കുട്ടി വാരിയർ, ഡോ.ദാമോദരൻ വി.ജെ, ഡോ. പി. എച്ച്.പ്രസാദ് എന്നിവരെയും തെരഞ്ഞെടുത്തു.

Advertisment