മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് നേടിയ ഡോ. ജയ വിജയനെ ഗുരുദേവ സേവാ മിഷൻ ആദരിച്ചു

author-image
ജോസ് ചാലക്കൽ
New Update
best village officer honoured

സംസ്ഥാനത്ത് ഏറ്റവും നല്ല  വില്ലേജ് ഓഫീസർക്കുള്ള അവാർഡ് നേടിയ ഡോ: ജയ വിജയന്  (യാക്കര വില്ലേജ്)  ഗുരുദേവ സേവാ മിഷന്റെ നേതൃത്വത്തിൽ ആദരിക്കുന്നു.

പാലക്കാട്: സംസ്ഥാനത്ത് ഏറ്റവും നല്ല വില്ലേജ് ഓഫീസർക്കുള്ള അവാർഡ് നേടിയ ഡോ: ജയ വിജയന് (യാക്കര വില്ലേജ്) ഗുരുദേവ സേവാ മിഷൻ ആദരിച്ചു. ഗുരുദേവ സേവാ മിഷൻ ചെയർമാൻ പ്രജീഷ് പ്ലാക്കൽ, സെക്രട്ടറി പി. ശുദ്ധോദനൻ, പാലക്കാട് നഗരസഭ അംഗം ബി. സുഭാഷ്, സേവാ മിഷൻ ഭാരവാഹികളായ എം. അനിൽകുമാർ, പ്രേമാരാമൻ, മയൂര വർമ്മൻ എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.

Advertisment



Advertisment