പാലക്കാട്: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ പാലക്കാട് ഫീല്‍ഡ് ഓഫിസ് ഐസിഡിഎസ് മലമ്പുഴ പ്രൊജക്ടുമായി സഹകരിച്ച് ശുചിത്വമാണ് സേവനം ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
മരുതറോഡ് പഞ്ചായത്ത് പ്രസിഡന്റ് പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം സ്മിതി അധ്യക്ഷത വഹിച്ചു.
മലമ്പുഴ ചൈല്‍ഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫിസര്‍ ശിശിര ജി ദാസ് മുഖ്യപ്രഭാഷണം നടത്തി. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥരായ എം സുരേഷ്‌കുമാര്‍, ജിമി ജോണ്‍സന്‍ സംസാരിച്ചു.
ശുചിത്വ ബോധവല്‍ക്കരണ ക്ലാസിന് ക്ലീന്‍ കേരളാ സെക്ടര്‍ കോര്‍ഡിനേറ്റര്‍ പി വി സഹദേവനും ലഹരി വിമുക്ത ബോധവല്‍ക്കരണത്തിന് ബെന്നി കെ സെബാസ്റ്റ്യനും സര്‍ക്കാര്‍ പതാക വാഹക പദ്ധതികളെ കുറിച്ചുള്ള ക്ലാസിന് എം സ്മിതിയും നേതൃത്വം നല്‍കി.
ശുചിത്വ പ്രതിജ്ഞ, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കലാ സാംസ്‌ക്കാരിക സംഘത്തിന്റേയും ഐസിഡിഎസ് പ്രവര്‍ത്തകരുടേയും കലാപരിപാടികള്‍, മല്‍സരങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു.