പാലക്കാട്: ആശമാരുടെ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി പാലക്കാട് ഹെഡ് പോസ്റ്റോഫീന് മുൻപിൽ സി ഐ ടി യു പാലക്കാട് ജില്ലാ ആശാ വർക്കേഴ്സ് യൂണിയൻ പാലക്കാട് ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ആശമാരെ തൊഴിലാളികളായി അംഗീകരിക്കുക, പ്രതിമാസ മിനിമം വേതനം 26000 രൂപയാക്കുക, ഇ എസ് ഐ, പി എഫ്, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാർച്ച്.
ഏരിയാ സെക്രട്ടറി വിജയ അദ്ധ്യക്ഷയായി. സി ഐ ടി യു സംസ്ഥാനകമ്മിറ്റിയംഗം ടി.കെ.നൗഷാദ് ഉത്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ശാലിനി, വി.സരള, സജിത, മഞ്ജു തുടങ്ങിയവർ സംസാരിച്ചു.