ഭിന്നശേഷി സംവരണം; എയ്‌ഡഡ്‌ അധ്യാപക വിവേചനത്തിനെതിരെ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ പാലക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ കണ്ണുകെട്ടൽ സമരം നടത്തി

author-image
ജോസ് ചാലക്കൽ
New Update
citu protest palakkad

പാലക്കാട്: നിയമനാംഗീകാരവും ശമ്പളവും ചില അധ്യാപകർക്ക് മാത്രം ബാധകമാക്കിക്കൊണ്ടുള്ള വിവേചനത്തിനെതിരെ നടത്തിയ പ്രതിഷേധങ്ങൾ കാണാൻ തയ്യാറാകാത്ത സർക്കാർ നയത്തിനെതിരെ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ പാലക്കാട് വിദ്യാഭ്യാസ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ കണ്ണ് കെട്ടൽ സമരം നടത്തി.

Advertisment

ഭിന്നശേഷി സംവരണത്തിൻ്റെ പേരിൽ നിയമനാംഗീകാരം നിഷധിക്കപ്പെട്ട അധ്യാപകർക്ക് എൻ.എസ്.എസ് കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമനാംഗീകാരം നൽകണമെന്ന ആവശ്യമനുസരിച്ച് പൊതു ഉത്തരവിറക്കാൻ തയ്യാറാകാതിരുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കൊണ്ടാണ് കെ.എ സ്.ടി.യു പ്രതിഷേധം സംഘടിപ്പിച്ചത്.  

ഇത്തരം ഉത്തരവുകൾ സമാനസാഹചര്യമുള്ള എല്ലാകേസുകളിലും പരിഗണിക്കണമെന്ന കോടതി ഉത്തരവ് നിലനിൽക്കേയാണ് കേസിന് പോയ സംഘടനയുടെ സ്‌കൂളുകളിലെ അധ്യാപകർക്ക് മാത്രം വിധി ബാധകമാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് വന്നിരിക്കുന്നത്.

പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം കെ.എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി ടി.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ടി.എം സാലിഹ് അധ്യക്ഷത വഹിച്ചു. എംകെ സെയ്‌ദ് ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. പിപി മുഹമ്മദ് കോയ, എ എസ് സലാം സലഫി, കെ. എച്ച് സുബൈർ, എസ് ഷിയാസ്, കെ.എ' സലീം, യൂസഫ് പൂച്ചിറ എന്നിവർ പ്രസംഗിച്ചു.

Advertisment