ലഹരിയെ സമൂഹത്തിൽ നിന്നും പുറംതള്ളണമെങ്കിൽ ആദ്യം പ്രവർത്തനം ആരംഭിക്കേണ്ടത് കുടുംബങ്ങളിൽ നിന്നാണെന്ന് എ സുബ്രഹ്മണ്യൻ

author-image
ജോസ് ചാലക്കൽ
Updated On
New Update
akshara deepam magazine

പാലക്കാട്: ലഹരിയെ സമൂഹത്തിൽ നിന്നും പുറംതള്ളണമെങ്കിൽ ആദ്യം പ്രവർത്തനം ആരംഭിക്കേണ്ടത് കുടുംബങ്ങളിൽ നിന്നാണെന്ന് എ.സുബ്രമണ്യൻ. അക്ഷരദീപം സാംസ്ക്കാരികമാസിക വിക്ടോറിയ കോളേജിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാറും കവിതാ രചന മത്സര വിജയികൾക്കുള്ള സമ്മാനദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

പോലീസോ, എക്സൈസോ, സർക്കാരോ വിചാരിച്ചാൽ മാത്രം വിദ്യാർത്ഥികളെ ലഹരിയിൽനിന്നും മോചിപ്പിക്കാൻ കഴിയില്ല. വിദ്യാർത്ഥികളുടെ സെന്റ് ഓഫ് മീറ്റിങ്ങുകളിൽ ലഹരി ഉപയോഗം വർദ്ധിച്ചിരിക്കയാണ് അതുകൊണ്ട് രക്ഷിതാക്കൾ കുട്ടികളോടൊപ്പം പോയി തങ്ങളുടെ മക്കളെ നിരീക്ഷിക്കണമെന്നും എ.സുബ്രമണ്യൻ പറഞ്ഞു.

akshara deepam magazine-2

വിക്ടോറിയ കോളേജ് മലയാളവിഭാഗം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ അക്ഷരദീപം പാലക്കാട് ജില്ലാ പ്രസിഡന്റ് പി.കെ.ജമീൽ കുമാർ അദ്ധ്യക്ഷനായി. അസിസ്റ്റ് എക്സൈസ് കമ്മീഷണർ പി.കെ.സതീഷ് ലഹരി വിരുദ്ധ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി.

അക്ഷരദീപം പാലക്കാട് ജില്ലാ സെക്രട്ടറി ലൂഷിതരാജൻ, ട്രഷറർ അഡ്വ: രാഖി, വിക്ടോറിയ കോളേജ് മലയാളവിഭാഗം എച്ച്ഒഡി ശീകല എന്നിവർ സംസാരിച്ചു. അക്ഷരദീപം സാംസ്കാരികമാസിക നടത്തിയ കവിതാരചന മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും ഉണ്ടായി.

Advertisment