വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനപദ്ധതിയായ 'യുമെ'യ്ക്ക് പാലക്കാട് പോളിടെക്നിക്കിൽ തുടക്കം കുറിച്ചു

author-image
ജോസ് ചാലക്കൽ
New Update
yume palakkad

പാലക്കാട്: ജില്ലയിലെ വിദ്യാഭാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ജീവിത കഴിവുകൾ വികസിപ്പിക്കാനുള്ള പരിശീലന പദ്ധതിയായ 'യുമെ'യുടെ ഉദ്ഘാടനം പാലക്കാട് പോളിടെക്‌നിക്കിൽ പാലക്കാട് ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർവഹിച്ചു.

Advertisment

ജില്ലയിലെ ഒരു സംഘം പ്രൊഫഷണലുകളുടെ സന്നദ്ധ സംരംഭമായ 'യുമെ' വിദ്യാർത്ഥികൾക്ക് ആശങ്കകൾ നേരിട്ടാനും വെല്ലുവിളികൾ ഏറ്റെടുക്കുവാനും പ്രതിരോധിക്കാനും ഉള്ള പ്രായോഗിക പരിശീലനം ഒരു വർഷത്തേക്ക് നൽകും.  

പാലക്കാട് പോളിടെക്‌നിക് പ്രിൻസിപ്പൽ ഡോ. ദിലീപിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യുമെ ചെയർ വിനീത ജോസെഫ്‌ ആമുഖം പ്രഭാഷണം നടത്തി. വിജയാനന്ദ്,  രാജീവ് രാംനാഥ്,ഫിജി ഫ്രിന്റോ, കിരൺ കുമാർ, വിനോദ് കൃഷ്ണൻ, വിദ്യാർത്ഥി ശ്രേയ എന്നിവർ സംസാരിച്ചു. വകുപ്പ് മേധാവി ഡോ.പ്രദീപ് സ്വാഗതവും വിദ്യാർത്ഥി ബിലാൽ നന്ദിയും പറഞ്ഞു.

യുമെ ടീം അംഗങ്ങൾ ആയ അഡ്വ.പി.പ്രേനാഥ്, വിനോദ് സുബ്രമണ്യൻ, അനുഷ രാമകൃഷ്ണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisment