മലമ്പുഴ: കുട്ടികളിലെ ലഹരി ആസക്‌ത്തിക്കും ഉപയോഗത്തിനുമെതിരെ മലമ്പുഴ ജനമൈത്രി പോലീസും റോട്ടറി ക്ലബ്ബ് ഓഫ് ഒലവക്കോടും സംയുക്തമായി മലമ്പുഴ ആനക്കൽ മൂപ്പൻചോലയിൽ" പൊലിയാതിരിക്കട്ടെ കുരുന്നുകൾ കളിയാവട്ടെ ലഹരി" എന്ന പേരിൽ അവധിക്കാല ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു.
/sathyam/media/media_files/2025/04/04/wiXThwhV1XMdTevlgzoI.jpg)
മലമ്പുഴ സ്റ്റേഷൻ ഇൻസ്പെക്ടർ എ.അനൂപ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മലമ്പുഴ ഗ്രാമ പഞ്ചായത്ത്‌പ്രസിഡന്റ് രാധിക മാധവൻ അദ്ധ്യക്ഷയായി. മുൻ ഇന്ത്യൻ ഫുട്ബോൾ താരം അബ്ദുൾ ഹക്കീം മുഖ്യാതിഥിയായി.
വാർഡ് മെമ്പർ സലജ, റോട്ടറി ക്ലബ്ബ് ഒലവക്കോട് പ്രസിഡന്റ് രാഹുൽ, സെക്രട്ടറി പ്രമോദ്, രവി, എന്നിവർ പ്രസംഗിച്ചു. ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ രമേഷ് സ്വാഗതവും കൺവീനർ പ്രതീഷ് നന്ദിയും പറഞ്ഞു. ര
ണ്ടു മാസമാണ് പരിശീലന കാലാവുധി. രാവിലേയും വൈകീട്ടും പരിശീലനം ഉണ്ടായിരിക്കും. നാൽപത് കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്ത് പരിശീലനം നേടുന്നത്.