മലമ്പുഴയിലെ റോഡ് ട്രെയിൻ ഇനി പുരാവസ്തുവിലേക്ക്

author-image
ജോസ് ചാലക്കൽ
New Update
malambuzha toy train

മലമ്പുഴ: ഒരു കാലത്ത് മലമ്പുഴയിൽ കൗതുകത്തോടെ ഓടിയിരുന്ന റോഡ് ട്രെയിൻ ഇനി പുരാവസ്തുകളുടെ കൂട്ടത്തിൽ സ്ഥാനംപിടിക്കും. ഫിഷ് അക്വേറിയത്തിനടുത്തു നിന്നും യാത്ര തുടങ്ങി റോക്ക് ഗാർഡൻ വരെ പോയി മടങ്ങിവരും.

Advertisment

ട്രെയിനിന്റെ എഞ്ചിൻ പോലെ ഘടിപ്പിച്ച് കാറിന്റെ ടയർ ചക്രങ്ങളിലാണ് ഓടിയിരുന്നത്. മലമ്പുഴയിലെത്തുന്ന വിനോദ സഞ്ചാരികൾ ഈ ട്രെയിനിൽ യാത്ര ചെയ്യാതെ മടങ്ങാറില്ല.

malampuzha toy train

എന്നാൽ പുതിയ തലമുറക്ക് ഇത് പുരാണ കഥകളിലെ കാഥാപാത്രങ്ങളെ പോലെയാണ്. പണ്ട് ഇതിൽ യാത്ര ചെയ്തവർ ഇപ്പോൾ അവരുടെ പേരക്കുട്ടികൾക്ക് പഴയ പ്രതാപത്തിന്റെ കഥയിലെ ഒഴിച്ചു കൂടാനാവാത്ത കഥാപാത്രമായി ഈ റോഡ് ട്രെയിൻ.

ഉദ്യാനത്തിലേക്കുള്ള പ്രധാന കവാടം കടന്നാൽ ഉടൻ ഈ ട്രെയിൻ കാണാം കുട്ടികളും മുതിർന്നവരും ഇതിൽ കയറിയിരുന്നു ഫോട്ടോ ഷൂട്ട് നടത്തുകയാണ് ഇപ്പോൾ. കേടുവന്ന ഭാഗങ്ങൾ കിട്ടുന്നില്ല, മെക്കാനിക്കുകൾ ഇല്ല, തുടങ്ങിയ കാരണങ്ങളാൽ ഇത് കട്ടപ്പുറത്തിരിക്കുന്നതെന്നാണ് അന്വേഷണത്തിൽ നിന്നും അറിയാൻ കഴിഞ്ഞത്.

malambuzha toy train-2

ആക്രിക്കാർക്ക് കൊടുക്കാതെ ഇത് കൗതുക കഴ്ച്ചയായി നിലനിർത്തുന്നത് വിനോദ സഞ്ചാരികൾക്കും സന്തോഷമാണെന്ന് ഉദ്യാനം സന്ദര്‍ശിക്കാനെത്തുന്നവര്‍ പറയുന്നു.

Advertisment