ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/2025/04/08/NxQtgqRnWfdrgloQZBVV.jpg)
പാലക്കാട്: അകത്തേത്തറ നടക്കാവ് റെയിൽവേ മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് റെയിൽവേയുടെ ഭാഗത്ത് ട്രാക്കിന് മുകളിൽ 64.5 മീറ്റർ നീളത്തിൽ സ്ഥാപിക്കുന്നതിനായി രണ്ട് ലോറിയിലായി ഗാര്‍ഡറുകള്‍ ഇന്ന് കാലത്ത് 8 മണിക്ക് എത്തിച്ചേർന്നു.
Advertisment
ഇനി ചെറുതും, വലുതുമായി ഗാർഡർകൾ 4 ലോറികളിലായി രണ്ടു ദിവസത്തിനുള്ളിൽ എത്തിച്ചേരുമെന്നും നിർമാണ പ്രവർത്തികൾ തുടങ്ങുന്നതിനുള്ള എൻജിനിയറിങ്ങ് വിഭാഗത്തിന്റെ സാങ്കേതിക അനുമതി ലഭിക്കുന്നമുറക്ക് ദിവസവും കുറച്ചു സമയം നിശ്ചിത ട്രയിനുകൾ ഒഴിവാക്കി കൊണ്ട് പ്രവർത്തികൾ ആരംഭിക്കനാകുമെന്നും റയിൽവേ അധികൃതര്‍ അറിയിച്ചതായി നടക്കാവ് മേൽപ്പാലം ആക്ഷൻ കൗൺസിൽ കൺവീനർ കെ. ശിവരാജേഷ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us