പാലക്കാടിന്റെ സമാധാന അന്തരീക്ഷം തകർക്കരുത് - എൻസിപി (എസ്) പാലക്കാട് ജില്ലാ കമ്മിറ്റി

author-image
ജോസ് ചാലക്കൽ
New Update
ncp s palakkad

പാലക്കാട്: പാലക്കാട് നഗരസഭ സ്ഥാപിക്കുന്ന ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകന്റെ പേരിടുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങളും പ്രതിഷേധങ്ങളും പാലക്കാടിന്റെ സമാധാനന്തരീക്ഷം തകർക്കാൻ ഇട വരരുതെന്ന് എൻസിപി എസ് ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. 

Advertisment

സംഘപരിവാർ നിയന്ത്രണത്തിലുള്ള പാലക്കാട് നഗരസഭ ഭരണ നേതൃത്വവും എസ്ഡിപിഐ പിന്തുണയോടെ നിയമസഭാ അംഗമായ പാലക്കാട് എംഎൽഎയും ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽകണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ മതേതര വിശ്വാസികളും സമാധാനകാംക്ഷികളും ജാഗ്രത പുലർത്തണമെന്ന് യോഗം അഭ്യർത്ഥിച്ചു.

ജില്ലാ പ്രസിഡൻറ് എ രാമസ്വാമി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി എൻ ശിവശങ്കരൻ യോഗം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി പി എ റസാഖ് മൗലവി, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കാപ്പിൽ സൈതലവി, പി അബ്ദുൽ റഹ്മാൻ, മോഹൻ ഐസക്, ഷെനിൻ മന്ദിരാട്, ദേശീയ സമിതി അംഗം അഡ്വക്കേറ്റ് എ കെ മുഹമ്മദ് റാഫി, ജില്ലാ ഭാരവാഹികളായ കെ പി അബ്ദുൽ റഹ്മാൻ, പൊന്നിൽ വേണു, കെ എസ് രാജഗോപാൽ, കെ രാമകൃഷ്ണൻ, റെജി ഉള്ളിരിക്കൽ, എംടി സണ്ണി, എസ് ജെ എൻ നജീബ്, മുഹമ്മദ് അഷ്റഫ്, ആർ ബാലസുബ്രഹ്മണ്യൻ, എൻ ഗോവിന്ദൻ, ബ്ലോക്ക് പ്രസിഡൻമാരായ പി സുന്ദരൻ, കബീർ വെണ്ണക്കര, സദക്കത്തുള്ള പടലത്ത്, നാസർ അത്താപ്പ, സി പി ജയപ്രകാശ്, രാജു ദേവസ്യ എന്നിവർ യോഗത്തിൽ പങ്കെടുത്ത സംസാരിച്ചു.

എൽഡിഎഫ് സർക്കാരിൻറെ നാലാം വാർഷികത്തോടനുബന്ധിച്ച് മെയ് അഞ്ചിന് പാലക്കാട് നടക്കുന്ന ബഹുജന റാലി വൻ വിജയമാക്കാൻ യോഗം തീരുമാനിച്ചു.

Advertisment