പാലക്കാട്: കോളനി കൂട്ടായ്മകൾ എപ്പോഴും മാതൃകാപരമാണെന്നും വ്യക്തിബന്ധങ്ങൾ ദൃഢമാക്കുവാൻ സഹായിക്കുമെന്നും ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് ഡോ. ലക്ഷ്മി. ആർ. ചന്ദ്രൻ അഭിപ്രായപെട്ടു.
പുത്തൂർ റോഡ് കൃഷ്ണ കാണാന്തി കോളനി റെസിഡന്റ്‌സ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ നടന്ന വിഷു ആഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
കോളനി റെസിഡന്റ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. പി പ്രേം നാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ എംബിബിഎസില്‍ മികച്ച വിജയം നേടിയ ഡോ. അഭിനന്ദ് ഗിരിനെ ആദരിച്ചു. കോളനി അംഗങ്ങളുടെ കലാപരിപാടികളും നടന്നു.
മുൻ നിയമ സെക്രട്ടറി എ.എം.ശിവദാസ്, സെക്രട്ട റി സി.രവീന്ദ്രൻ, രാജേഷ് ജയരാമൻ, ഗിരിജ നായർ, പ്രസന്ന, കൃഷ്ണകുമാർ, ശൈലജ ഗിരിൻ, പ്രമോദ്. എസ് എന്നിവർ സംസാരിച്ചു. മുൻ പ്രസിഡന്റ് എൻ. വി. ഗിരിനാരായണൻ സ്വാഗതവും ട്രഷറർ ബി. ശ്രീകുമാരൻ നന്ദിയും പറഞ്ഞു.