അട്ടപ്പാടിയിലെ ഡി-അഡിക്ഷൻ സെന്ററിലേക്ക് പാലക്കാട് എൻഎസ്എസ് താലൂക്ക് യൂണിയൻ പുസ്തകങ്ങൾ നൽകി

author-image
ജോസ് ചാലക്കൽ
New Update
collected books handedover

പാലക്കാട്:അട്ടപ്പാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് വകുപ്പിന്റെ ഡി-അഡിക്ഷൻ സെന്റർ ലൈബ്രറിയിലേക്ക് പാലക്കാട് എൻഎസ്എസ് താലൂക്ക് യൂണിയൻ ശേഖരിച്ച പുസ്തകങ്ങൾ എക്സൈസ് ഇൻസ്പെക്ടർ കെ. ശ്രീലതക്ക് യൂണിയൻ പ്രസിഡന്റ് കെ കെ മേനോൻ കൈമാറി.

Advertisment

യൂണിയൻ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ഭാരവാഹികളായ ആർ ശ്രീകുമാർ, പി സന്തോഷ് കുമാർ, മോഹൻദാസ് പാലാട്ട്, ആർ ബാബു സുരേഷ്, വി രാജ്മോഹനൻ, സി കരുണാകരനുണ്ണി, എ അജി, സി വിപിനചന്ദ്രൻ, കെ പ്രദീപ് കുമാർ, ബാലകൃഷ്ണൻ കൂട്ടാല, എം വത്സകുമാർ, ജെ ബേബി ശ്രീകല, വത്സല ശ്രീകുമാർ, എൻഎസ്എസ് ഇൻസ്പെക്ടർ കെ എസ് അശോക് കുമാർ എന്നിവർ സംസാരിച്ചു.

Advertisment