പാലക്കാട്: പഹൽഗാം ഭീകരാക്രമണത്തെ തപസ്യ കലാ സാഹിത്യ വേദി പാലക്കാട് യൂണിറ്റ് അപലപിക്കുകയും കലാകാരന്മാരും സാഹിത്യകാരന്മാരും ഇത്തരം കൊടും ഭീകരതക്കെതിരെ പ്രതികരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു..
കൊല ചെയ്യപ്പെട്ട നിരപരാധികൾക്ക് ആദരാജ്ഞലികൾ അർപ്പിച്ചു. ഭീകരതയെ വേരോടെ പിഴുതെറിയാൻ കേന്ദ്ര ഗവ. എടുക്കുന്ന എല്ലാ നടപടികളേയും യോഗം അഭിനന്ദിച്ചു.
പോപ്പ് ഫ്രാൻസിസ് മാർപാപ്പ, പ്രമുഖ ചരിത്രകാരനായിരുന്ന എം.ജി.എസ് നാരായണൻ, പ്രമുഖ സംവിധായകനായിരുന്ന ഷാജി എൻ കരുൺ എന്നിവരുടെ അകാലവിയോഗത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി.
യൂനിറ്റ് പ്രസിഡന്റ് ഡോ.കെ.പി.വത്സകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.രാമചന്ദ്രൻ, വി.എസ്.മുരളിധരൻ, എൻ. ശൈലരാജ്, ബി.വിപിൻ ചന്ദ്രൻ, മണിചന്ദ്രൻ സി, ഡോ.എൻ.രാജീവ്, ജയശ്രീ വിശ്വനാഥ് എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.
തപസ്യയുടെ സുവർണ്ണ ജയന്തിയോടനുബന്ധിച്ച് മെയ് 24 ന് പാലക്കാട് ഗവ. സംഗീത കോളേജിൽ വെച്ചു നടക്കുന്ന തപസ്യ ഗ്രാമോത്സവത്തിൽ പ്രശസ്ത ഗസൽ സംഗീതജ്ഞൻ തകഴി ബാബു അവതരിപ്പിക്കുന്ന ഗസൽ സന്ധ്യ എന്ന പരിപാടിയോടെ ഒരു വർഷം നീണ്ടുനിൽക്കുന്ന കലാസാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാനും യോഗം തീരുമാനിച്ചു.