മലമ്പുഴ: കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി 12 മണിയോടെ കാഞ്ഞിരക്കടവ് റെയിൽവേ പാളത്തിൽ വിവിധ തീവണ്ടികളിടിച്ച് ചത്ത ഒമ്പത് പശുക്കളുടെ ഉടമ കാഞ്ഞിരക്കടവ് അനന്തകൃഷ്ണന് വി.കെ.ശ്രീകണ്ഠൻ എം പി ഇന്നു രാവിലെ ഒരു പശുവിനെ നൽകി.
വൈകീട്ട് 3.30 ന് മൂന്ന് പശുവിനേയും ഒരു മൂരിക്കുട്ടിയേയും നൽകും. എംപിയോടൊപ്പം നാട്ടുകാരും സുമനസ്സുകളും കൈകോർത്ത് ഇനിയും അനന്തകൃഷ്ണന് സഹായം നൽകുമെന്ന് പരിസരവാസികൾ പറഞ്ഞു.